ചെന്നൈ: തമിഴ് സിനിമ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ പ്രസിഡന്റെും നടനുമായ വിശാലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഫീസിന്റെ പൂട്ട് തകര്‍ക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റ്.
വിശാല്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മുന്നൂറോളം നിര്‍മ്മാതാക്കള്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വിശാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തപ്പോള്‍ നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നെന്നും അത് നടപ്പില്‍ വരുത്തിയില്ലെന്നും ഫിലിം പ്രൊഡ്യൂസേഴ്സിലെ ഒരു വിഭാഗം പറയുന്നു.
ഇവര്‍ ഓഫീസ് പൂട്ടുകയും ചെയ്തു. എന്നാല്‍ വിശാല്‍ പൂട്ട് പൊളിച്ച് ഓഫീസിന് അകത്തേക്ക് കടക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്നാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്.
Discussion about this post