വിജയ് നായകനായ മാസ്റ്റേഴ്സ് എന്ന സിനിമയിലെ ‘വാത്തി കമിങ്’ എന്ന പാട്ടിന് മനോഹരമായി ചുവടുകള്‍വച്ച് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച താരമാണ് ബേബി ആര്‍ട്ടിസ്റ്റ് വൃദ്ധി വിശാല്‍. മഴവില്‍ മനോരമ അവതരിപ്പിക്കുന്ന മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സീരിയലിലും ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറായിലും താരം വേഷമിട്ടുണ്ട്.
ഇപ്പോള്‍ വൃദ്ധിയുടെ പുതിയ ചിത്രങ്ങളാണ് സൈബറിടത്ത് നിറയുന്നത്. ഓണത്തോടനുബന്ധിച്ച്, കൈത്തറി പാവാടയും കസവ് ഉടുപ്പുമണിഞ്ഞു ട്രഡീഷണല്‍ ലുക്കിലാണ് വൃദ്ധി. ദിഷ ക്രിയേഷന്‍സാണ് കോസ്റ്റ്യൂം ഒരുക്കിയിരിക്കുന്നത്. അനില്‍ തലക്കോട്ടുകരയാണ് മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ് വൃദ്ധി.
Discussion about this post