മോഹൻലാലിന്റെ സ്പെഷ്യൽ ചിക്കൻ റെസിപ്പി പങ്കുവെക്കുന്ന പാചക വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. അധികം മസാലകൾ ചേർക്കാതെ ചതച്ചെടുത്ത ചേരുവകൾ കൊണ്ട് തയാറാക്കുന്ന വിഭവത്തിന്റെ പാചകം കൊച്ചിയിലെ ഫ്ലാറ്റിൽ വച്ചായിരുന്നു . ഭാര്യ സുചിത്രയും സുഹൃത്ത് സമീർ ഹംസയും സ്പെഷൽ ചിക്കൻ രുചിച്ചു നോക്കുന്നുണ്ട്.
ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായ വീഡിയോയ്ക്ക് കമന്റുമായി സെലിബ്രിറ്റി ഷെഫ് സുരേഷ് പിള്ളയും രംഗത്ത് വന്നിട്ടുണ്ട്. ലാലേട്ടാ ഇങ്ങനെ പോയാൽ ഞങ്ങളെല്ലാം അഭിനയിക്കാനിറങ്ങേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ കമന്റ്. ഇതിന് മറുപടിയായി most welcome വരൂ..വരൂ എന്ന് മോഹൻലാൽ കമന്റ് ചെയ്തിട്ടുണ്ട്.
ലാലേട്ടന്റെ മാജിക്ക് റെസിപ്പി ചേരുവകൾ ഇതാണ് : ഉള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, പെരുംജീരകം, വറ്റൽ മുളക്, കുറച്ച് ഗരം മസാല മഞ്ഞൾ ഉപ്പ്, ചുട്ടെടുത്ത തേങ്ങ (ചതച്ചത്).ഫ്രൈയിങ് പാൻ ചൂടാക്കി എണ്ണയൊഴിച്ച് കടുകു പൊട്ടിച്ച് ചതച്ചെടുത്ത ചേരുവകൾ എല്ലാം ഉപ്പ് ചേർത്ത് വഴറ്റിയെടുക്കാം. ഇതിലേക്ക് മഞ്ഞൾപ്പൊടി, പെരുംജീരകം, കുരുമുളകുപൊടി, ഗരംമസാല, ഉണക്കമുളക് ചതച്ചത്, ചതച്ചുവച്ച ഉണക്ക തേങ്ങയും ചേർത്ത് യോജിപ്പിക്കാം. ഇതിലേക്ക് അരക്കിലോ ചിക്കൻ ചേർത്ത് നന്നായി യോജിപ്പിക്കാം. ഒട്ടും വെള്ളം ചേർക്കരുത്. ഇത് അടച്ചു വച്ച് വേവിച്ച് എടുക്കാം.
Discussion about this post