അഭിനയ രംഗത്തേക്കു മടങ്ങിയെത്തി നടി മേഘ്‌ന രാജ്: ‘എന്റെ ധീ’ എന്ന് നസ്രിയ

മലയാളികളുടെ പ്രിയതാരമാണ് തെന്നിന്ത്യന്‍ നടി മേഘ്‌ന രാജ്. ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ മരണത്തിനു ശേഷം ആദ്യമായി അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് മേഘ്‌ന രാജ്. ഒരു വര്‍ഷത്തിനു ശേഷമാണ് താരം ക്യാമറയ്ക്കു മുന്നിലെത്തുന്നത്.

മേഘ്‌ന രാജ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രവും ഷെയര്‍ ചെയ്തിട്ടുണ്ട്. വീണ്ടും അഭിനയത്തില്‍ സജീവമാകുന്ന മേഘ്‌നയുടെ സന്തോഷത്തില്‍ പങ്കുചേരുകയാണ് മേഘ്‌നയുടെ സുഹൃത്തും നടിയുമായ നസ്രിയയും. എന്റെ ധീ എന്നാണ് ചിത്രത്തിന് നസ്രിയ കമന്റ് ചെയ്തിരിക്കുന്നത്.

ചിരുവിന്റെയും മേഘ്‌നയുടെയും മകന്‍ സിംബയ്ക്ക് ഒന്‍പത് മാസമാണ് ഇപ്പോള്‍ പ്രായം.മേഘ്‌നയുടെ ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ മരണം അപ്രതീക്ഷിതിതമായിരുന്നു. മേഘ്‌ന മൂന്നുമാസം ഗര്‍ഭിണിയായിരിക്കെ 2020 ജൂണ്‍ ഏഴിനായിരുന്നു ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷ മരണം.

Exit mobile version