വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് വനിത വിജയകുമാര്‍. താരം ഇപ്പോള്‍ നാലാമതും വിവാഹിതയായി എന്ന തരത്തിലുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
പവര്‍സ്റ്റാര്‍ ശ്രീനിവാസനൊപ്പമുള്ള വിവാഹഫോട്ടോ നടി തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. അടിക്കുറിപ്പായി പ്രണയത്തിന്റെ ഇമോജിയും നല്‍കിയിരുന്നു. ഇതോടെ നടി നാലാമതും വിവാഹിതയായെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരാന്‍ തുടങ്ങി.
പിന്നാലെ താരത്തിന് എതിരെ വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നു. നിങ്ങള്‍ക്ക് ഇതു തന്നെയാണോ പണിയെന്നാണ് പലരും ചോദിച്ചത്. എന്നാല്‍ വനിത നാലാമതും വിവാഹിതയായതല്ലെന്നാണ് റിപ്പോര്‍ട്ട്. ഇരുവരും ഒന്നിക്കുന്ന പുതിയ സിനിമയില്‍ നിന്നുള്ള ചിത്രമായിരുന്നു ഇത്. സിനിമയുടെ പ്രമോഷനുവേണ്ടിയാണ് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന രീതിയില്‍ ഈ ചിത്രം താരം പങ്കുവച്ചതും.
And…❤️❤️❤️❤️ @powerstarhere pic.twitter.com/UXKaFiNJic
— Vanitha Vijaykumar (@vanithavijayku1) July 21, 2021
താരത്തിന്റെ മൂന്നാം വിവാഹവും വിവാഹ മോചനവും വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കുറച്ച് നാള് മുമ്പായിരുന്നു നടിയുടെ മൂന്നാം വിവാഹവും വേര്‍പിരിയലും. വലിയ കോലാഹലങ്ങള്‍ സൃഷ്ടിച്ചതായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിന്റെ ആയുസ്സ് അഞ്ചു മാസം മാത്രമായിരുന്നു. ആദ്യത്തെ രണ്ടു വിവാഹത്തില്‍ നിന്നും വനിതക്ക് മൂന്ന് കുട്ടികള്‍ ഉണ്ട്.
2000ലാണ് നടന് ആകാശുമായുള്ള വനിതയുടെ ആദ്യ വിവാഹം. 2007ല്‍ ഈ ബന്ധം വേര്‍പെട്ടു. ഈ ബന്ധത്തില്‍ വനിതക്ക് രണ്ടു കുട്ടികള്‍ ഉണ്ട്. അതിനു ശേഷം അതേ വര്‍ഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വനിത വിവാഹം ചെയ്തു.
ഈ ബന്ധത്തില്‍ വനിതയ്ക്കൊരു മകളുണ്ട് 2012ല്‍ ഇവര്‍ വിവാഹമോചിതരായി. പിന്നാലെ വിഷ്വല്‍ ഇഫക്ട്സ് ഡയറക്ടര്‍ ആയ പീറ്റര്‍ പോളുമായി മൂന്നാം വിവാഹം. ഈ വിവാഹം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന് രംഗത്ത് വന്നതോടെ താരവിവാഹം വിവാദമായി മാറി.
2020 ജൂണിലാണ് വനിത പീറ്ററിനെ വിവാഹം ചെയ്തത്. എന്നാല്‍ അഞ്ച് മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി പിരിഞ്ഞെന്നും വനിത പ്രഖ്യാപിച്ചു.വനിത വിജയകുമാര്‍ ഭര്‍ത്താവ് പീറ്റര്‍ പോളിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തില്‍ വിവാഹത്തിന് പിന്നാലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
പിന്നാലെ പീറ്റര്‍ പോള്‍ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും വീട്ടില്‍ നിന്നും പുറത്താക്കിയെന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറഞ്ഞിരുന്നു. തുടര്‍ന്ന് താനും പീറ്ററും തമ്മില്‍ ഇനി ബന്ധമില്ലെന്നും വനിത പറഞ്ഞിരുന്നു.
Discussion about this post