കുഞ്ചാക്കോ ബോബനും നയൻതാരയും മുഖ്യകഥാപാത്രങ്ങളായെത്തിയ ‘നിഴൽ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ കുഞ്ഞുനടൻ ഐസിൻ ഹാഷ് ഇനി ഹോളിവുഡിൽ. പ്രവാസി മലയാളി കുടുംബത്തിലെ അംഗമായ ഐസിൻ അബുദാബിയിൽ വെച്ചാണ് ‘നോർത്ത് ഓഫ് ദി ടെൻ’ എന്ന ചിത്രത്തിന്റെ ഭാഗമായത്. ഐസിൻ അഭിനയിക്കുന്ന ഭാഗത്തിന്റെ ചിത്രീകരണം പൂർത്തിയായി.
‘നോർത്ത് ഓഫ് ദി ടെൻ’ എന്ന കോമഡി ചിത്രത്തിലൂടെയാണ് ഐസിൻ ഹാഷ് ഹോളിവുഡിൽ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. വ്യത്യസ്തമായ കഴിവുകളുള്ള 5 സുഹൃത്തുക്കളുടെ കഥപറയുന്ന ഒരു കോമഡി ചിത്രമാണ് ‘നോർത്ത് ഓഫ് ദി ടെൻ’.
ചിക്കാഗോയിലും അബൂദാബിയിലുമായി ചിത്രീകരിക്കുന്ന സിനിമയുടെ അബൂദാബി ഷെഡ്യൂളിലാണ് ഐസിൻ അഭിനയിച്ചത്. അമേരിക്കക്കാരനായ റെയാൻ ലാമെർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഓസ്‌കാർ അവാർഡ് ജേതാവ് ടെറൻസ് ജെ, ഡോൺ ബെഞ്ചമിൻ, മാറ്റ് റിഫ്, ടോസിൻ, വെസ്‌ലി ആംസ്‌ട്രോങ് തുടങ്ങിയവരാണ് പ്രധാന താരങ്ങളെന്ന് ഐസിൻ ഹാഷും കുടുംബവും ഫേസ്ബുക്കിലൂടെ അറിയിച്ചു.