സോഷ്യല്‍ മീഡിയയില്‍ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള കുടുംബമാണ് നടന് കൃഷ്ണകുമാറിന്റേത്. മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക എന്നിവരെല്ലാം സോഷ്യല്‍മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ്. ആയതിനാല്‍ ഇവര്‍ക്കെല്ലാം ആരാധകരും ഏറെയാണ്. ഇപ്പോള്‍ താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തുകയാണ് ദിയ കൃഷ്ണ. അടുത്ത സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രനാണ് ദിയയുടെ പ്രണയകഥയിലെ നായകന്.
അടുത്ത സുഹൃത്തുമായി താന്‍ പ്രണയത്തിലായിരിക്കുകയാണെന്ന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ദിയ കുറിച്ചു. ‘എന്റെ സോള്‍മേറ്റ്’, ‘മേഡ് ഫോര്‍ ഈച്ച് അതര്‍’ എന്നൊക്കെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളില്‍ വൈഷ്ണവിനെക്കുറിച്ച് ദിയ കുറിച്ചിട്ടുണ്ട്. ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ദിയയും വൈഷ്ണവും ഇന്‍സ്റ്റഗ്രാമിലൂടെ മുന്‍പും പലപ്പോഴും പങ്കുവച്ചിരുന്നു. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം ഇപ്പോഴാണ് ദിയ വെളിപ്പെടുത്തിയത്.
ദിയയ്ക്കൊപ്പമുള്ള നിരവധി നിമിഷങ്ങള്‍ കോര്‍ത്ത ഒരു വീഡിയോയിലൂടെ വൈഷ്ണവ് ആണ് പ്രണയത്തെക്കുറിച്ച് ആദ്യം സൂചന നല്‍കിയത്. ‘ഒരു കെട്ടുകഥ യാഥാര്‍ഥ്യമായതുപോലെ’, എന്നാണ് ദിയയെ ടാഗ് ചെയ്ത പോസ്റ്റിനൊപ്പം വൈഷ്ണവ് കുറിച്ചത്. ഇതിനു മറുപടിയായി ‘ഐ ലവ് യൂ’ എന്ന് ദിയ കുറിച്ചതോടെ ആരാധകര്‍ പ്രണയം ഉറപ്പിക്കുകയായിരുന്നു.
Discussion about this post