വീടാകെ മോശമായി, ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം; മാലിക് സിനിമയുടെ അണിയറ പ്രവർത്തകർ ബന്ധപ്പെടുക; പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

malik

ഒടിടി റിലീസായി പ്രേക്ഷകർക്കിടയിൽ എത്തിയ ഫഹദ് ഫാസിൽ-മഹേഷ് നാരായണൻ ചിത്രം ‘മാലിക്’ സമ്മിശ്ര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. ഇതിനിടെ 2009ലെ ബീമാ പള്ളി വെടിവെപ്പ് സംഭവവും അതുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകളും പശ്ചാത്തലമായ സിനിമ ഏറെ വളച്ചൊടിക്കപ്പെട്ടതാണെന്ന വിമർശനവും ഉയരുകയാണ്. ഇതിനിടെ മാലിക് സിനിമയുടെ അണിയറ പ്രവർത്തകരെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് വലതുപക്ഷ രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്:

മാലിക് ഇഷ്ടപ്പെട്ടു. നല്ല പ്രമേയം. മികച്ച പശ്ചാത്തലം. ഫഹദിന്റെ സ്വാഭാവികതയെക്കാൾ മുകളിൽ നിന്നത് ലീഡ് നടിയുടെ അചഞ്ചലമായ ഭാവാഭിനയം. എല്ലാത്തിനും മുകളിൽ ചരിത്രത്തോട് അങ്ങേയറ്റത്തെ നീതിബോധം. സിനിമയുടെ അണിയറ പ്രവർത്തകരെ പരിചയമുണ്ടെങ്കിൽ എനിക്ക് നമ്പർ മെസേജ് ചെയ്യുക.

NB: വീടാകെ മോശമായി. ഒന്ന് വൈറ്റ്‌വാഷ് ചെയ്യണം. നന്നായി വെളുപ്പിക്കാൻ അറിയുന്നവരുടെ നമ്പർ ഉണ്ടെങ്കിൽ അതും മെസേജ് ചെയ്യുക. രണ്ടുംകൂടി ഒന്നിച്ച് അയച്ചാൽ മതി.’

Exit mobile version