ഒട്ടേറെ ജനപ്രിയ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് തമിഴ് നടന്‍ നാസര്‍. ഇപ്പോള്‍ തന്റെ മകനും വിജയ്യും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പറയുകയാണ് നാസര്‍. തമിഴ് നടന്‍ മനോബാലയുമായി നടത്തിയ അഭിമുഖത്തിലാണ് നാസര്‍ തുറന്നുപറച്ചിലുകള്‍ നടത്തിയത്. ഒരു ആക്സിഡന്റില്‍ ഓര്‍മ്മ നഷ്ടപ്പെട്ട തന്റെ മൂത്ത മകന്‍ അബ്ദുള്‍ അസന്‍ ഫൈസലിന് നടന്‍ വിജയ്യെ മാത്രമാണ് ഓര്‍മ്മയുള്ളതെന്ന് നാസര്‍ പറഞ്ഞു.
നാസറിന്റെ വാക്കുകള്‍;
‘എന്റെ മൂത്തമകന്‍ നടന്‍ വിജയിയുടെ വലിയ ഫാനാണ്. ഇടയ്ക്ക് അവന് ഒരു വലിയ ആക്സിഡന്റ് സംഭവിച്ചു. അവന് ജീവന്‍ തിരിച്ചു കിട്ടിയതേ വലിയ കാര്യമാണ്. അവന്റെ ഓര്‍മ്മ മുഴുവന്‍ നഷ്ടപ്പെട്ടു പോയി. ഇന്നും അവന് ഓര്‍മ തിരിച്ചു കിട്ടിയിട്ടില്ല. എന്നാല്‍ അവന് ഇപ്പോഴും ഓര്‍മയുള്ളത് വിജയ്യെ മാത്രമാണ് ആണ്.
ആദ്യം ഞങ്ങള്‍ വിചാരിച്ചത് അവന്റെ സുഹൃത്ത് വിജയ് ആയിരിക്കും എന്നാണ്. വിജയ് എന്ന് പറഞ്ഞ് അവന്‍ തന്നെ ബഹളം വെക്കാന്‍ തുടങ്ങി. വിജയ് സാറിന്റെ പാട്ട് വെച്ചപ്പോഴാണ് അവന്റെ ദേഷ്യം അടങ്ങിയത്.
നിങ്ങള്‍ക്ക് എപ്പോള്‍ എന്റെ വീട്ടില്‍ വന്നാലും കാണാം, വിജയ്യുടെ പാട്ടായിരിക്കും അവന്‍ കണ്ടു കൊണ്ടിരിക്കുന്നത്. ഈ വിഷയം വിജയ് സാര്‍ കേള്‍ക്കാനിടയായി. ഇത് അദ്ദേഹം വളരെ വ്യക്തിപരമായി എടുത്ത് പിറന്നാളിനും മറ്റുമൊക്കെ വന്ന് അവനോട് സംസാരിക്കും.
Discussion about this post