തൊടുപുഴയിലുള്ള കുഞ്ചാക്കോ ബോബന് ചിത്രം അള്ള് രാമേന്ദ്രന്റെ ഷൂട്ടിങ് സെറ്റില്‍ കൂട്ടത്തല്ല്. കഞ്ചാവടിച്ച് സെറ്റിലുള്ളവരെ ഉപദ്രവിച്ച ക്യാമറാമാനെ അസ്റ്റിസ്റ്റന്റ് ഡയറക്ടര്‍മാര്‍ തല്ലി ഓടിക്കുകയായിരുന്നു.
ബിലാ ഹരി സംവിധാനം ചെയ്യുന്ന അള്ള് രാമചന്ദ്രന്റെ സെറ്റിലാണ് കഞ്ചാവടിച്ച് ക്യാമറാമാന് മറ്റുള്ളവരെ ഉപദ്രവിച്ചത്. ചിത്രത്തിന്റെ ക്യാമറമാന് ജംഷീ കാലിദ് ആണ് കഞ്ചാവ് വലിച്ച് സഹപ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
തുടര്‍ന്ന് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ പ്രതികരിക്കുകയായിരുന്നു. ഇതോടെയാണ് പ്രശ്നം രൂക്ഷമായത്. പ്രശ്നം രൂക്ഷമായതോടെ ജംഷീനെ സെറ്റില്‍ നിന്നും പുറത്താക്കി സംഘര്‍ഷം പരിഹരിച്ചിരിക്കുകയാണ്.
Discussion about this post