തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിത കഥ വെള്ളിത്തിരയിലെത്തിക്കാന്‍ നിരവധി സംവിധായകരാണ് തമിഴ് സിനിമാ മേഖലയില്‍ തയ്യാറായി നില്‍ക്കുന്നത്. സംവിധായിക പ്രിയദര്‍ശിനി ‘അയണ്‍ ലേഡി’ എന്ന പേരിലാണ് ചിത്രം ഒരുക്കുന്നത്. നിത്യ മോനോനാണ് ചിത്രത്തില്‍ ജയലളിതയായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനകം തന്നെ ചര്‍ച്ച ആയിരുന്നു.
അതേസമയം ഭാരതിരാജയും എഎല്‍ വിജയ്യും ജയലളിതയുടെ ജീവിതം സിനിമയാക്കാന്‍ ആലോചിക്കുന്നുണ്ട്. എല്ലാവരും ജയലളിതയുടെ ജീവിതം ബിഗ് സ്ക്രീനില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുമ്പോള്‍ മിനി സ്ക്രീനില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൗതം വാസുദേവ് മേനോന്.
30 എപ്പിസോഡുകളിലായി ഒരുങ്ങുന്ന പരമ്പരയില്‍ ജയലളിതയായി അഭിനയിക്കുന്നത് രമ്യാ കൃഷ്ണനാണ്. രഞ്ജിത്, വിനിത തുടങ്ങിയവരാണ് പരമ്പരയിലെ മറ്റ് താരങ്ങള്‍.
Discussion about this post