കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായിരുന്നു ഐഡിയാ സ്റ്റാര്‍ സിംഗര്‍. നിരവധി മികച്ച ഗായകരെയാണ് ഈ റിയാലിറ്റി ഷോ കേരളക്കരയ്ക്ക് സമ്മാനിച്ചത്. ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ മലയാളികളുടെ മനം കവര്‍ന്ന ഗായകനാണ് ജോബി ജോണ്‍. ഷോയുടെ നാലാം സീസണില്‍ ഒരു കോടിരൂപയുടെ സമ്മാനം നേടിയതിനുശേഷം ജോബിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പ്രേക്ഷകര്‍ക്ക് ലഭ്യമായിരുന്നില്ല.
പല വേദികളിലും മറ്റ് പല മത്സരാര്‍ത്ഥികളെയും കാണാന്‍ കഴിഞ്ഞപ്പോഴും ജോബി സജീവമായിരുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഇന്ന് മാധ്യമങ്ങളില്‍ നിറയുകയാണ് ജോബി ജോണ്‍. തന്റെ ഇപ്പോഴത്തെ വേദനാജനകമായ അവസ്ഥ തുറന്നുപറഞ്ഞിരിക്കുകയാണ് ജോബി.
വളരെയധികം ശ്രദ്ധിച്ചിട്ടും കോവിഡ് ബാധ തന്റെ ശ്വാസകോശത്തിനെ ബാധിച്ചതായി ജോബി വീഡിയോയില്‍ പറയുന്നു. സ്വന്തം ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ലൈവിലാണ് ഇന്നത്തെ തന്റെ അവസ്ഥ ജോബി പങ്കുവച്ചത്. കൊവിഡ് വന്ന് പോയെങ്കിലും പോസ്റ്റ് സിംപ്റ്റംസ് പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നും അത് പോലെ തന്നെ ന്യൂമോണിയ കൂടിയിരുന്നുവെന്നും ജോബി പറയുന്നു.
ശ്വാസംമുട്ടലിന്റെയും ബുദ്ധിമുട്ടും ഉണ്ടായിരുന്നു. ഇപ്പോള്‍ റിനയ് മെഡിസിറ്റിയില്‍ അഡ്മിറ്റ് ആണ് താനെന്നും ജോബി വ്യക്തമാക്കി. സ്റ്റാര്‍ സിംഗറില്‍ നിന്ന് ഇറങ്ങിയത് ശേഷം, നല്ല പാട്ട് പാടാനോ നല്ല പാട്ട് പാടിത്തരാനോ സാധിച്ചില്ല. അല്ലെങ്കില്‍ എനിക്ക് അങ്ങനത്തെ ഒരു സോംഗ് കിട്ടിയതില്ല. ആ ഒരു വേദനയോട് കൂടി ഇവിടെ നിന്ന് പോകുമോ എന്നുപോലും ചിന്തിച്ച സമയം ഉണ്ടായിരുന്നു എന്ന് ജോബി പറയുന്നു.
Discussion about this post