നീലത്താമര എന്ന ആദ്യ ചിത്രത്തിലൂടെ മലയാളികളുടെ ഇടംനെഞ്ചില്‍ കയറികൂടിയ താരമാണ് കൈലാഷ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ താരം തിളങ്ങി. എല്ലാവരുമായും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന കൈലാഷിന്റെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. ഈ അവസരത്തില്‍ രസകരമായ പിറന്നാള്‍ ആശംസയുമായി എത്തിയിരിക്കുകയാണ് നടന്‍ ജോയ് മാത്യു.
സിനിമകള്‍ നിന്നു, പണിയില്ലാതായി, ശത്രുക്കളായ സുഹൃത്തുക്കള്‍ക്ക് സന്തോഷമായി അപ്പോഴാണ് ഒരു പലചരക്ക് കട തുടങ്ങിയാലോ എന്നാലോചിച്ചത് .സ്ത്രീകളാണ് കസ്റ്റമേഴ്‌സ് . കടയില്‍ നില്‍ക്കാന്‍ ഒരു സുന്ദരന്‍ വേണം ,എവിടെ കിട്ടും എന്നാലോചിച്ചപ്പോള്‍ നീലത്താമര ഓര്‍മ്മവന്നു .കാര്യം പറഞ്ഞപ്പോള്‍ തന്നെ കൈലിമുണ്ടും ബനിയനുമായി ആള്‍ റെഡി ,അതാണ് ഈ പയ്യന്റെ പ്രത്യേകത .എന്ത് കാര്യത്തിനായാലും കൂടെ നില്‍ക്കുമെന്ന് ജോയ് മാത്യു കുറിക്കുന്നു.
ഇന്നലെ ആയിരുന്നത്രേ ഇയാളുടെ പിറന്നാള്‍ കടയിലെ തിരക്ക് കാരണം ഞാനത് മറന്നു. ഇന്ന് എന്റെ വക പാരഗണില്‍ നിന്നും ഒരു മട്ടന്‍ ബിരായാണി അവിടത്തെ മാനേജര്‍ രാജേഷിനോട് കടം പറഞ്ഞു വാങ്ങിച്ചു കൊടുക്കാം ചെക്കന്റെ തടി നന്നാവട്ടെ മിഷന്‍ ഒന്നും രണ്ടും മൂന്നുമല്ല അഞ്ചെണ്ണമാണ് ഇയാളെ കാത്തു നില്‍ക്കുന്നതെന്നും അദ്ദേഹം കുറിക്കുന്നു. പിറന്നാള്‍ ആശംസകള്‍ നേരുകയും ചെയ്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
സിനിമകൾ നിന്നു
പണിയില്ലാതായി
ശത്രുക്കളായ സുഹൃത്തുക്കൾക്ക് സന്തോഷമായി
അപ്പോഴാണ് ഒരു പലചരക്ക് കട തുടങ്ങിയാലോ എന്നാലോചിച്ചത് .സ്ത്രീകളാണ് കസ്റ്റമേഴ്സ് .
കടയിൽ നിൽക്കാൻ ഒരു സുന്ദരൻ വേണം ,എവിടെ കിട്ടും എന്നാലോചിച്ചപ്പോൾ നീലത്താമര ഓർമ്മവന്നു .കാര്യം പറഞ്ഞപ്പോൾ തന്നെ
കൈലിമുണ്ടും ബനിയനുമായി ആൾ റെഡി ,അതാണ് ഈ പയ്യന്റെ പ്രത്യേകത .എന്ത് കാര്യത്തിനായാലും കൂടെ നിൽക്കും .ഇന്നലെ ആയിരുന്നത്രേ ഇയാളുടെ പിറന്നാൾ
കടയിലെ തിരക്ക് കാരണം ഞാനത് മറന്നു .ഇന്ന് എന്റെ വക പാരഗണിൽ നിന്നും ഒരു മട്ടൻ ബിരായാണി അവിടത്തെ മാനേജർ രാജേഷിനോട് കടം പറഞ്ഞു വാങ്ങിച്ചു കൊടുക്കാം
ചെക്കന്റെ തടി നന്നാവട്ടെ
മിഷൻ ഒന്നും രണ്ടും മൂന്നുമല്ല അഞ്ചെണ്ണമാണ് ഇയാളെ കാത്തു നിൽക്കുന്നത്
അപ്പോൾ happy birthday dear
#kailash
#uncle















Discussion about this post