ലോസ് ഏഞ്ചല്‍സ് : വിഖ്യാത ഹോളിവുഡ് സംവിധായകന് റിച്ചാര്‍ഡ് ഡോണര്‍ (91) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് തിങ്കളാഴ്ചയായിരുന്നു മരണം.
1976ല്‍ പുറത്തിറങ്ങിയ ദ ഒമന്‍ എന്ന ചിത്രം ഹിറ്റായതോടെയാണ് റിച്ചാര്‍ഡ് ലോകശ്രദ്ധ നേടിയത്. പിന്നീട് സൂപ്പര്‍മാനിലൂടെ ലോകമെമ്പാടും ഇദ്ദേഹം ആരാധകരെ സ്വന്തമാക്കി. അറുപതുകളില്‍ ടെലിവിഷന്‍ ഷോകളിലൂടെയാണ് റിച്ചാര്‍ഡ് ഡോണര്‍ സംവിധാന രംഗത്തെത്തുന്നത്. 1961ല്‍ പുറത്തിറങ്ങിയ എക്സ്-15 ആയിരുന്നു ആദ്യ ചിത്രം. 2006ല്‍ പുറത്തിറങ്ങിയ 16 ബ്ലോക്സ് ആണ് അവസാനമായി സംവിധാനം ചെയ്ത സിനിമ.
അക്കാദമി ഓഫ് സയന്‍സ് ഫിക്ഷന്റേതടക്കം നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മിടുക്കനായ അധ്യാപകന്, മാര്‍ഗദര്‍ശി എല്ലാവര്ക്കും പ്രിയങ്കരനായ സുഹൃത്ത്, മികച്ച സംവിധായകന്, എന്നിങ്ങനെ എല്ലാ തലത്തിലും നിറഞ്ഞു നിന്നിരുന്ന വ്യക്തിയായിരുന്നു റിച്ചാര്‍ഡ് എന്ന് സംവിധായകന് സ്റ്റീവന്‍ സ്പില്‍ബെര്‍ഗ് അനുസ്മരിച്ചു. മനസ്സുകൊണ്ട് അദ്ദേഹം കുട്ടിയായിരുന്നുവെന്നും അവന്റെ ഹൃദയം തൊട്ടുള്ള ചിരി എന്നും കൂടെയുണ്ടാകുമെന്നും സ്പില്‍ബെര്‍ഗ് കൂട്ടിച്ചേര്‍ത്തു.
Discussion about this post