ലോക്നാഥ് ബെഹ്റ സ്ഥാനം ഒഴിഞ്ഞതോടെ ഇന്നലെയാണ് പോലീസ് മേധാവിയായി അനില്‍ കാന്ത് നിയമിതനായത്. അനില്‍ കാന്ത് ചുമതല ഏറ്റെടുത്തതോടെ സിനിമ നടന് ചെമ്പിള്‍ അശോകന്റെ ഫോണ്‍ നിര്‍ത്താതെ ബെല്ലടിച്ചു കൊണ്ടിരിക്കുകയായിരുന്നു. നിരവധി പേരാണ് ചെമ്പില്‍ അശോകനെ അഭിനന്ദിച്ചത്.
അപ്രതീക്ഷിതമായി എത്തിയ ആശംസകള്‍ അശോകനെ അമ്പരപ്പിച്ചു കളഞ്ഞു. എന്നാല്‍ കുറച്ച് കഴിഞ്ഞതോടെയാണ് സംഭവം വ്യക്തമായത്. പുതുതായി സ്ഥാനമേറ്റ പോലീസ് മേധാവിയുടെ മുഖ സാദൃശ്യമുള്ള വ്യക്തിയാണ് താന്‍ അതിനാല്‍ പലരും തെറ്റുദ്ധരിച്ച് വിളിച്ചതാണെന്ന് മനസ്സിലായത്.
പോലീസ് മേധാവിയായി അനില്‍ കാന്തിനെ നിയമിച്ചെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെ രാവിലെ 11 മണി മുതല്‍ തന്റെ ഫോണിലേക്ക് നിരവധി കോളുകളാണ് എത്തിയതെന്ന് അശോകന് പറയുന്നു. ആശംസകള്‍ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങള്‍ വരെയാണ് അശോകന് ലഭിച്ചത്.
എന്തായാലും അപ്രതീക്ഷിതമായി ലഭിച്ച ആശംസകളുടെ ത്രില്ലിലാണ് ചെമ്പില്‍ അശോകന്. എന്തായാലും തന്റെ മുഖഛായയുള്ള പുതിയ പോലീസ് മേധാവിയെ കാണാനായി കാത്തിരിക്കുകയാണ് അദ്ദേഹം. ‘പുതിയ പോലീസ് മേധാവിയെ കാണണമെന്നുണ്ട്, പക്ഷേ സാധ്യമാകുമോ എന്ന് അറിയില്ല. ചില സിനിമകളില്‍ ഞാന്‍ പോലീസുകാരനായി അഭിനയിച്ചിട്ടുണ്ട്, ഐപിഎസ് ഓഫിസറുടെ റോളു ചെയ്യാനായി കാത്തിരിക്കുകയാണെന്നും അശോകന് കൂട്ടിച്ചേര്‍ത്തു.
2016 ല്‍ ബെഹറ അധികാരമേറ്റതിനു പിന്നാലെ തന്നെ നടന് പാഷാണം ഷാജിയുമായുള്ള മുഖസാദൃശ്യം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
Discussion about this post