ആരാധകരുടെ പ്രിയജോഡികളാണ് തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും. ഇരുവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. വിഘ്‌നേഷ് ശിവന്‍ പങ്കുവെയ്ക്കുന്ന ഇരുവരുടെ ചിത്രങ്ങളും സൈബറിടത്ത് തരംഗം സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ വിവാഹം എന്നാണെന്ന ആരാധകരുടെ ചോദ്യത്തിനും മറ്റും മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് വിഘ്‌നേഷ്. ഇന്‍സ്റ്റഗ്രാമിലെ ആസ്‌ക് മീ എനിത്തിംഗ് എന്ന സെഷനിലായിരുന്നു വിഘ്‌നേഷ് മനസു തുറന്നത്.
നിങ്ങളും നയന്‍താരയും എന്ന് വിവാഹം കഴിക്കുമെന്നായിരുന്നു വിഘ്‌നേഷിനോട് ഒരാള്‍ ചോദിച്ചത്. ‘വിവാഹത്തിനൊക്കെ വലിയ ചെലവ് വരില്ലേ സഹോദരാ. അതുകൊണ്ട് വിവാഹത്തിനായുള്ള പണം സ്വരൂപിക്കുകയാണ് ഇപ്പോള്‍. കൊറോണ കഴിയാന്‍ കാത്തിരിക്കുന്നുവെന്ന് വിഘ്‌നേഷ് മറുപടി നല്‍കി. നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെയാണ് പ്രിയ ജോഡികള്‍ പിറന്നത്.
നാനും റൗഡി താനിലെ ‘തങ്കമേ’ എന്ന ഗാനം വിഘ്നേഷ് തന്നെയാണ് എഴുതിയത്. ആ ഗാനം നയന്‍താരയ്ക്ക് വേണ്ടിയാണ് എഴുതിയതെന്ന് വിഘ്‌നേഷ് പറയുന്നു. ‘കാത്ത് വാക്കുള്ള രെണ്ട് കാതല്‍’ ആണ് നയന്‍താര- വിഘ്നേഷ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.