ഇന്ധന വില വര്‍ധനയ്ക്ക് എതിരെ പ്രതിഷേധം; അതിഥിയായി വിളിച്ച ചടങ്ങിലേക്ക് നടന്ന് എത്തി പ്രേം കുമാര്‍

തിരുവനന്തപുരം: ഇന്ധന വില വര്‍ധനയ്ക്ക് എതിരെ പ്രതിഷേധവുമായി നടന്‍ പ്രേംകുമാര്‍. അതിഥിയായി വിളിച്ച ചടങ്ങിലേക്ക് നടന്ന് എത്തിയാണ് ഇന്ധന വില വര്‍ധനയ്‌ക്കെതിരെയുള്ള പ്രതിഷേധം പ്രേംകുമാര്‍ അറിയിച്ചത്. താന്‍ പഠിച്ച കഴക്കൂട്ടം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.

അമ്മന്‍കോവില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍, സ്‌കൂളിലെ സ്മാര്‍ട്ട് ഫോണ്‍ ലൈബ്രറി പദ്ധതി പ്രകാരം ഫോണുകള്‍ കുട്ടികള്‍ക്കു വിതരണം ചെയ്തത് പ്രേംകുമാറാണ്. പ്രേംകുമാറിനു വന്നുപോകാന്‍ സംഘാടകര്‍ വാഹനം അയക്കാന്‍ തയ്യാറായെങ്കിലും അദ്ദേഹം സ്വീകരിച്ചില്ല.

PREM KUMAR| bignewslive

അരക്കിലോമീറ്ററോളം അകലെയുള്ള വീട്ടില്‍ നിന്നും നടന്നുവരുകയും ചടങ്ങ് കഴിഞ്ഞ് നടന്നു പോകുകയും ചെയ്യുകയായിരുന്നും അദ്ദേഹം. പെട്രോള്‍-ഡീസല്‍ വിലവര്‍ധനയ്‌ക്കെതിരെയുള്ള പ്രതിഷേധമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കൊവിഡ് പ്രതിസന്ധിക്കിടയിലും ദിവസേനയുള്ള ഇന്ധന വില വര്‍ധന ജനങ്ങള്‍ക്ക് വന്‍ പ്രഹരമാവുകയാണ്. സംസ്ഥാനത്ത് പെട്രോള്‍ വില 100 കടന്നിരിക്കുകയാണ്.

Exit mobile version