ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പരാതി പറയാന്‍ വിളിച്ച യുവതിയോട് അപമര്യാദയായി പെരുമാറിയ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം സി ജോസഫൈനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. സ്ഥാനമൊഴിയണമെന്നും വിമര്‍ശനങ്ങള്‍ കടുക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി സ്വാസിക വിജയ്.
ഈ ‘വനിതാ കമ്മിഷണറെ’ വിളിക്കുന്ന ഏത് സ്ത്രീക്കും ആശ്വാസം കിട്ടുമെന്നും കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാല്‍ ഇതുവരെ താന്‍ അനുഭവിച്ചത് ഒന്നുമല്ലെന്ന് ആ സ്ത്രീക്ക് തോന്നുമെന്നും സ്വാസിക വിമര്‍ശിക്കുന്നു. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരണം രേഖപ്പെടുത്തിയത്.
ഒരു പെണ്‍കുട്ടിയുടെ അവസ്ഥ കേള്‍ക്കാന്‍ പോലും മാനസികാവസ്ഥ ഇല്ലാത്തവര്‍ എങ്ങനെയാണ് ആ പെണ്‍കുട്ടിയുടെ പ്രശ്‌നം പരിഹരിക്കുക. പുരുഷന്മാരുടെ തെറ്റുകള്‍ക്കെതിരെ മാത്രം പ്രതികരിച്ചാല്‍ പോരാ, ഇതുപോലെ കൂട്ടത്തില്‍ ഉള്ളവരുടെ കൂടെ പെരുമാറ്റങ്ങള്‍ക്കെതിരെ നമ്മള്‍ സ്ത്രീകള്‍ പ്രതികരിക്കണം. ഇതുപോലെയുള്ളവര്‍ കാണിക്കുന്ന സമീപനങ്ങള്‍ തന്നെയാണ് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെന്നും സ്വാസിക കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഈ വനിതാകമ്മീഷണറേ വിളിക്കുന്ന ഏതൊരു പെണ്ണിനും ഒരു ആശ്വാസം കിട്ടും,കാരണം ഇങ്ങനെയുള്ളവരുടെ സംസാരം കേട്ടാൽ താൻ ഇതുവരെ അനുഭവിച്ചത് ഒന്നുമല്ല എന്ന് ആ കുട്ടിക്ക് തോന്നിപ്പോകും, പ്രതികരിക്കുന്നത് മാത്രമല്ല കേട്ടിരിക്കുന്നതും, മനസിലാക്കുന്നതും ഒരു കഴിവാണ്.Listening is often the only thing needed to help someone. ഒരു പെൺകുട്ടിയുടെ അവസ്ഥ കേൾക്കാൻ പോലും മാനസികാവസ്ഥ ഇല്ലാത്തവർ എങ്ങനെയാണ് ആ പെൺകുട്ടിയുടെ പ്രശ്നം പരിഹരിക്കുക. പുരുഷന്മാരുടെ തെറ്റുകൾക്കെതിരെ മാത്രം പ്രതികരിച്ചാൽ പോരാ, ഇതുപോലെ കൂട്ടത്തിൽ ഉള്ളവരുടെ കൂടെ പെരുമാറ്റങ്ങൾക്കെതിരെ നമ്മൾ സ്ത്രീകൾ പ്രതികരിക്കണം. ഇതുപോലെയുള്ളവർ കാണിക്കുന്ന സമീപനങ്ങൾ തന്നെയാണ് സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ