കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് നിവിന്‍ പോളി നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രം എന്നൊക്കെ ആയിരുന്നു വിശേഷണം. ഗസ്റ്റ് റോളിലോ മറ്റോ മോഹന്‍ലാല്‍ ഒന്ന് വന്ന് പോകുന്നുണ്ടെന്നും. പക്ഷേ സിനിമ റിലീസ് ചെയ്തപ്പോഴേക്കും റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം നിവിന്‍ പോളി എന്ന ലൈനില്‍ ആയി കാര്യങ്ങള്‍.
ചിത്രത്തില്‍ മുഴുനീള വേഷം ചെയ്ത നിവിന്‍ പോളിയെ 20 മിനിട്ട് വന്നിട്ട് പോയ മോഹന്‍ ലാലിന്റെ കഥാപാത്രം മുക്കികളഞ്ഞു എന്നായിരുന്നു എല്ലാവരുടേയും അഭിപ്രായം. സിനിമയുടെ പേര് ഇത്തിക്കര പക്കി എന്നാണോ അതോ കായംകുളം കൊച്ചുണ്ണി എന്നാണോ എന്നൊക്കെയാണ് സോഷ്യല്‍മീഡിയയിലെ ട്രോളുകള്‍.
‘ഇതിന് മുമ്പും ഇങ്ങനെയൊക്കെ ഉണ്ടായിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ നായകന്‍ കൃഷ്ണന്‍ ആണെന്നല്ലേ പറഞ്ഞിരുന്നത്. പക്ഷേ, ക്രെഡിറ്റ് മുഴുവന്‍ കൊണ്ടുപോയത് ആ ഗംഗയും!’
‘ഇത്തിക്കരപ്പക്കിയായി അജു വര്‍ഗീസിനെ വിളിച്ചാല്‍ മതിയായിരുന്നു എന്ന് ചിലപ്പോള്‍ നിവിന്‍ പോളിക്ക് ഇപ്പോള്‍ തോന്നുന്നുണ്ടാവും… അതായിരുന്നെങ്കില്‍ പൊളിച്ചേനെ!’
‘അതൊക്കെ പോകട്ടേ… ചട്ടമ്പി നാട് സിനിമയിലെ നായകന്‍ ആയിരുന്ന മമ്മൂക്കയ്ക്ക് വന്ന ഗതി വേറെ ആര്‍ക്കെങ്കിലും വന്നുകാണുമോ… ആ ദശമൂലം ദാമു കൊടുത്ത പണിയല്ലേ ഏറ്റവും വലിയ പണി!’ -എന്നൊക്കെയാണ് ട്രോളുകള്‍.