നമ്മുടെ പാഠ്യ സിലിബസില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്ന് നടന്‍ ഷെയ്ന്‍ നിഗം. ഗാര്‍ഹിക പീഡനം നേരിട്ട യുവതികള്‍ അടുത്തടുത്ത് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു താരം. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ 3 ദിവസത്തിനിടെ നാലില്‍ കൂടുതല്‍ ആത്മഹത്യകള്‍ നടന്നു, അതും ഗാര്‍ഹിക പീഢനം നേരിട്ട യുവതികള്‍. ആത്മഹത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകള്‍ സധൈര്യം വിളിച്ചു പറയുവാന്‍ (ഇഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മരണം വരിച്ച് നമ്മള്‍ ‘തോള്‍’ക്കുകയല്ലെ സത്യത്തിലെന്ന് ഷെയ്ന്‍ നിഗം ചോദിക്കുന്നു.
നമ്മുടെ പാഠ്യ സിലിബസില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആര്‍ജവവും സൃഷ്ടിക്കാന്‍ ചെറുപ്പകാലം മുതല്‍ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളില്‍ നിന്നാണ്. കൂട്ടത്തില്‍ വിദ്യാലയങ്ങളില്‍ നിന്നും ഇത്തരം വിഷയങ്ങളില്‍ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്.ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങ്ങള്‍ ഒരുപാടു പേരുണ്ട് സഹായിക്കാന്‍ എന്നോര്‍മിപ്പിക്കുന്നുവെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്;
ആത്മഹത്യകൾ നടന്നു, അതും ഗാർഹിക പീഢനം നേരിട്ട യുവതികൾ.
ആത്മഹത്യ ഇതിന് പരിഹാരമാണ് എന്ന് വിശ്വസിക്കുന്നുണ്ടോ? ഉറച്ച നിലപാടുകളും, പുറം ലോകത്തോട് നേരിടുന്ന ബുദ്ധിമുട്ടുകൾ സധൈര്യം വിളിച്ചു പറയുവാൻ (ഇഛാശക്തി) കാണിക്കുകയും അല്ലേ ചെയ്യേണ്ടത്. അവിടെ അല്ലേ ജയിക്കുന്നത്, മരണം വരിച്ച് നമ്മൾ “തോൾ”ക്കുകയല്ലെ സത്യത്തിൽ?
നമ്മുടെ പാഠ്യ സിലിബസിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജീവിതത്തിലെ ഇത്തരം പ്രതിസന്ധികളെ തരണം ചെയ്യാനും ധൈര്യവും ആർജവവും സൃഷ്ടിക്കാൻ ചെറുപ്പകാലം മുതൽ ഓരോ വ്യക്തിയും പഠിക്കുന്നത് മാതാപിതാക്കളിൽ നിന്നാണ്. കൂട്ടത്തിൽ വിദ്യാലയങ്ങളിൽ നിന്നും ഇത്തരം വിഷയങ്ങളിൽ ഇടപെടലുകൾ ഉണ്ടാവേണ്ടതുണ്ട്.
ഇനിയും മിണ്ടാതെ ഇരിക്കരുത്, ഞങൾ ഒരുപാടു പേരുണ്ട് സഹായിക്കാൻ എന്നോർമിപ്പിക്കുന്നു.