ചെന്നൈ: ലോകം കണ്ട മഹാമാരി കൊവിഡ് 19 പോരാട്ടത്തില്‍ പങ്കാളികളായി താരദമ്പതികള്‍. തമിഴ് താരം സൂര്യയും ഭാര്യയും നടിയുമായ ജ്യോതികയുമാണ് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചത്. വാക്‌സിന്‍ സ്വീകരിച്ചതിന്റെ ചിത്രവും താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
#Vaccinated pic.twitter.com/3SJG9wYPFD
— Suriya Sivakumar (@Suriya_offl) June 22, 2021
കൊവിഡ് ഒന്നാം തരംഗം വിട്ട് രണ്ടാംതരംഗവും കടന്ന് മൂന്നാം തരംഗത്തിലേയ്ക്ക് കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ രാജ്യത്ത് ആശങ്ക നിറച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ അതിവേഗം പൂര്‍ത്തീകരിക്കാനുള്ള നടപടികള്‍ കൈകൊള്ളുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍. ഈ സാഹചര്യത്തിലാണ് താരദമ്പതികളും വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയത്. ചെന്നൈയിലെ സൂരിയ ആശുപത്രിയിലെത്തിയാണ് ഇരുവരും വാക്‌സിന്‍ സ്വീകരിച്ചത്.
Discussion about this post