കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പുതിയ സിനിമാ കരട് നിയമത്തിനെതിരെ പ്രതിഷേധവുമായി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരണം രേഖപ്പെടുത്തിയത്. ‘സേ നോ ടു’ സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗോടെയാണ് മുരളിയുടെ കുറിപ്പ്.
ബലേ ഭേഷ്! ഇനി ഇതും കൂടിയേ ബാക്കിയുണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം കുറിക്കുന്നു. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ സിനിമാനിയമങ്ങളില്‍ മാറ്റം വരുത്തുന്നതായി കേന്ദ്രം പ്രഖ്യാപിച്ചത്. സെന്‍സര്‍ ചെയ്ത ചിത്രങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് പുതിയ ബില്ല്. കരടിന്മേല് സര്‍ക്കാര്‍ ജനാഭിപ്രായം തേടിയിട്ടുണ്ട്.
ഒടിടി, സാമൂഹിക മാധ്യമങ്ങള്‍ എന്നിവയിലെ ഇടപെടലിനായി ചട്ടം കൊണ്ടുവന്ന സര്‍ക്കാര്‍ സിനിമ രംഗത്ത് അടിമുടി പരിഷ്ക്കരണത്തിനാണ് ഒരുങ്ങുന്നത്. കേന്ദ്രസര്‍ക്കാരിന് സിനിമകളില്‍ കൂടുതല്‍ ഇടപെടല്‍ നടത്താന്‍ അധികാരം നല്‍കുന്നതാണ് ഇപ്പോള്‍ പുറത്തിറക്കിയ കരട് ബില്‍.
സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്കിയാലും സര്‍ക്കാരിന് ആവശ്യമെങ്കില്‍ സിനിമ വീണ്ടും പരിശോധിക്കാന്‍ ബില്ലിലൂടെ അധികാരം ഈ ബില്ലിലൂടെ ലഭിക്കും. ചട്ട വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്കിയാലും അത് റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കുകയും ചെയ്യും.
Discussion about this post