മഞ്ജു വാര്യര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. വനിതാ മതില്‍ അടക്കമുളള കാര്യങ്ങളില്‍ മഞ്ജുവിന്റെ ഇപ്പോഴത്തെ നിലപാടും വിമണ്‍ ഇന്‍ സിനിമാ കളക്റ്റീവുമായി സഹകരിക്കാതെ വിട്ടുനിന്നതും അടക്കം ചൂണ്ടിക്കാട്ടിയാണ് ശ്രീകുമാര്‍ മേനോന്റെ വിമര്‍ശനങ്ങളെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരാള്‍ക്ക് ആവശ്യമുളള കാലഘട്ടത്തിലാണ് സുഹൃത്തുക്കള്‍ കൂടെ നില്‍ക്കേണ്ടതെന്നും തന്റെ പ്രതിസന്ധി ഘട്ടത്തില്‍ മഞ്ജു 100%വും തന്നെ കൈവിട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു ദിവസം പോലും ഓടിയ സിനിമകള്‍ക്കായി മഞ്ജു വാര്യര്‍ രംഗത്തിറങ്ങുമ്പോള്‍ ഒടിയനായി ഇതുവരെ ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും അവര്‍ ഇട്ടിട്ടില്ല. ആരെയാണ് മഞ്ജു പേടിക്കുന്നതെന്ന് പറയണം.
വനിതാ മതിലില്‍ തന്റെ അറിവില്ലായ്മ കൊണ്ടാണ് നിലപാട് തിരുത്തിയതെന്ന് മഞ്ജു പറയുമ്പോള്‍ ഇത് കേള്‍ക്കുന്ന ജനം ചിരിക്കില്ലേ എന്നും അപ്പോള്‍ ഇത്രയും കാലം അവര്‍ എല്ലാം കാട്ടിക്കൂട്ടുകയായിരുന്നോ എന്നും ശ്രീകുമാര്‍ മേനോന്‍ ചോദിക്കുന്നു.ഡബ്യുസിസിയുടെ അടക്കമുളള കാര്യങ്ങളില്‍ മഞ്ജു വാര്യരുടെ മൗനം തന്നെ അത്ഭുതപ്പെടുത്തി.
ഇത്തരത്തിലുളള മഞ്ജു വാര്യരുടെ നിലപാട് മാറ്റം അവരുടെ വില കളയും. അവര്‍ ആരാണെന്നും അവരുടെ വില എന്താണെന്നും സ്വയം തിരിച്ചറിയുകയാണ് വേണ്ടത്. സോഷ്യല്‍ സ്റ്റാറ്റസ് നഷ്ടപ്പെടുന്നതിന് മുമ്പ് മഞ്ജു വാര്യര്‍ നിലപാടുകള്‍ തിരുത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.
ഒടിയന്‍ സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ തനിക്കെതിരായി ഉണ്ടായ സോഷ്യല്‍മീഡിയ ആക്രമണം മഞ്ജുവാര്യരോടുള്ള ശത്രുതയാണെന്ന് ശ്രീകുമാര്‍ മേനോന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മഞ്ജു വാര്യറെ താരമാക്കിയതോടെയാണ് തനിക്ക് സിനിമയില്‍ ശത്രുക്കളുണ്ടായത്. ഇപ്പോള്‍ നടക്കുന്നത് മഞ്ജു വാര്യര്‍ക്കെതിരായ ആക്രമണങ്ങളുടെ ക്ലൈമാക്‌സാണെന്നും വിവാദങ്ങളോട് മഞ്ജു പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന വനിതാ മതിലിന് ആദ്യം പിന്തുണ അറിയിച്ചിരുന്ന മഞ്ജു പിന്നീടു അത് പിന്‍വലിച്ചിരുന്നു. കലയാണ് തന്റെ രാഷ്ട്രീയമെന്നും പാര്‍ട്ടികളുടെ പേരില്‍ രാഷ്ട്രീയനിറമുള്ള പരിപാടികളില്‍നിന്ന് അകന്നുനില്‍ക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഫേസ്ബുക്കിലൂടെ മഞ്ജു വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രിമാരായ സുധാകരന്‍, എം.എം മണി, മേഴ്സിക്കുട്ടിയമ്മ എന്നിവര്‍ മഞ്ജുവിനെതിരെ പരാമര്‍ശങ്ങളുമായി എത്തിയിരുന്നു.
Discussion about this post