‘ഞാന്‍ 2017 മുതല്‍ ഗര്‍ഭിണിയാണ്, കുട്ടിക്ക് ഇതുവരെയും പുറത്ത് വരണമെന്ന് തോന്നിയിട്ടില്ലെന്നാണ് എനിക്ക് തോന്നുന്നത്’ ലൈവിലെത്തിയ നടി സാമന്തയോട് ഗര്‍ഭിണിയാണോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണിത്. നിമിഷ നേരംകൊണ്ട് മറുപടി സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഫാമിലി മാന്‍ 2 എന്ന വെബ് സീരീസിലെ അഭിനയത്തിന് മികച്ച പ്രതികരണങ്ങളാണ് താരത്തിന് ഉയരുന്നത്. ഇതിനിടയില്‍ വന്ന ലൈവിലാണ് താരത്തിനോട് കുടുംബ സംബന്ധമായ ചോദ്യം ചോദിച്ചത്.
2017ല്‍ ആണ് സാമന്തയും നടന്‍ നാഗചൈതന്യയും വിവാഹിതരായത്. സാമന്തയുടെ മറുപടി മികച്ചതാണെന്ന് പറഞ്ഞുകൊണ്ട് ആരാധകര്‍ തന്നെ കമന്റുകളുമായെത്തി. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന ശാകുന്തളത്തിലായിരിക്കും സാമന്ത അടുത്തതായി അഭിനയിക്കുക. വിഘ്നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് സേതുപതിയ്ക്കൊപ്പവും സാമന്ത അഭിനയിക്കുന്നുണ്ട്. മനോജ് ബാജ്പേയ്, സാമന്ത അക്കിനേനി, പ്രിയ മണി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ സീരീസാണ് ഫാമിലി മാന്‍ സീസണ്‍ 2.
Discussion about this post