നന്ദന എന്ന മകള്‍ ചിത്രയ്ക്ക് ഇന്നും ഒരു കണ്ണീരോര്‍മ്മയാണ്. ഇന്ന് നന്ദനയുയെ പിറന്നാളാണ്. മകള്‍ക്ക് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പിറന്നാള്‍ ആശംസ നേര്‍ന്നിരിക്കുകയാണ് മലയാളത്തിന്റെ വാനമ്പാടി. ആശംസ ആരാധകരുടെ കണ്ണിനെ ഈറനണിയിക്കും.
‘സ്വര്‍ഗത്തില്‍ നിന്നും വന്ന ഈ മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി, നീയാണ് ഞങ്ങളുടെ നിധി, ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും ശുഭകാര്യം. പ്രീയപ്പെട്ട നന്ദനയ്ക്ക് പിറന്നാള്‍ ആശംസകള്‍’ ചിത്ര കുറിച്ചു. കുറിപ്പിനൊപ്പം മകളുടെ മനോഹരമായൊരു ഫോട്ടോയും ചിത്ര പങ്കുവെച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002 ലാണ് കെഎസ് ചിത്ര, വിജയശങ്കര്‍ ദമ്പതികള്‍ക്ക് മകള്‍ പിറക്കുന്നത്. സ്നേഹിച്ച് കൊതി തീരും മുമ്പ് 2011 ഏപ്രില്‍ 11 ന് ദുബായിലെ വില്ലയിലെ നീന്തല്‍ക്കുളത്തില്‍ വീണ് മരണപ്പെടുകയായിരുന്നു.
Discussion about this post