‘എന്റെ അടുത്ത സുഹൃത്തിനെ, പുരുഷനെ, എന്റെ പ്രണയത്തെ ഞാന്‍ മിസ് ചെയ്യുന്നു’ സുശാന്ത് സിംഗിന്റെ ഓര്‍മ്മദിനത്തില്‍ റിയയുടെ നൊമ്പരകുറിപ്പ്

Sushant Singh Rajput | Bignewslive

ആരാധകരെയും ബോളിവുഡിനെയും ഒരുപോലെ ഞെട്ടിക്കുന്നതായിരുന്നു യുവനടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗം. താരം ലോകത്തോട് വിടപറഞ്ഞിട്ട് ഒരു വര്‍ഷം തികയുകയാണ്. ഈ ഓര്‍മ്മദിനത്തില്‍ നൊമ്പരകുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് താരത്തിന്റെ കാമുകിയും ബോളിവുഡ് നടിയുമായ റിയ ചക്രബര്‍ത്തി.

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഏറെ ആരോപണവിധേയ ആയ വ്യക്തിയാണ് റിയ. സുശാന്തിന്റെ മരണത്തിന് പിന്നാലെ പുറത്ത് വന്ന മയക്ക് മരുന്ന് കേസില്‍ റിയയും സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തിയും അറസ്റ്റിലായത് ബോളിവുഡിനെയും ആരാധകരെയും ഞെട്ടിച്ചിരുന്നു. അടുത്തിടെയാണ് താരം ജാമ്യം നേടി ജയില്‍ മോചിതയായത്.

റിയയുടെ കുറിപ്പ് ഇങ്ങനെ;

നീ ഇവിടെ ഇല്ലെന്ന് ഞാന്‍ ഒരു നിമിഷം പോലും വിശ്വസിക്കുന്നില്ല സമയം എല്ലാത്തിനെയും സുഖപ്പെടുത്തുന്നുവെന്ന് അവര്‍ പറയുന്നു, പക്ഷേ എന്റെ സമയം നീയായിരുന്നു, എന്റെ എല്ലാം ആയിരുന്നു. നീ ഇപ്പോള്‍ എന്നെ സംരക്ഷിക്കുന്ന മാലാഖയാണെന്ന് എനിക്കറിയാം. ചന്ദ്രനില്‍ നിന്ന് നിന്റെ ദൂരദര്‍ശിനി ഉപയോഗിച്ച് എന്നെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു.

നിന്നെ എല്ലാ ദിവസവും ഞാന്‍ കാത്തിരിക്കുന്നു, എല്ലായിടത്തും തിരയുന്നു, നീ എന്നോടൊപ്പം ഉണ്ടെന്ന് എനിക്കറിയാം.. എങ്കിലും ഇത് എന്നെ അനുദിനം തകര്‍ക്കുന്നു, അന്നേരം നീ പറയുന്നതായി ഞാന്‍ ചിന്തിക്കും. ‘ബേബു നിന്നെക്കൊണ്ട് അത് സാധിക്കും’…അങ്ങനെ ഞാന്‍ ഓരോ ദിനവും മുന്നോട്ട് പോകുന്നു.

നീ ഇവിടെ ഇല്ലെന്ന് ഞാന്‍ ചിന്തിക്കുമ്പോഴെല്ലാം വികാരങ്ങളുടെ അണക്കെട്ടിനെയാണ് എന്റെ ശരീരത്തിന് മറികടക്കേണ്ടി വരുന്നത്. ഇത് എഴുതുമ്പോള്‍ എന്റെ ഹൃദയം വേദനിക്കുന്നു. നീയില്ലാതെ ഒരു ജീവിതമില്ല, അതിന്റെ അര്‍ഥവും നീ കൂടെ കൊണ്ടു പോയി. ഈ ശൂന്യത നികത്താനാവില്ല. നീ കൂടെയില്ലാതെ ഞാന്‍ നിശ്ചലയായി നില്‍ക്കുന്നു. പ്രിയപ്പെട്ടവനേ നിനക്കേറെ പ്രിയപ്പെട്ട ഭക്ഷണം ഉണ്ടാക്കി തരാമെന്നും ക്വാണ്ടം ഫിസിക്‌സിനെക്കുറിച്ചുള്ള ലോകത്തെ സകല പുസ്തകങ്ങളും വായിച്ച് തരാമെന്നും ഞാന്‍ വാക്ക് നല്‍കുന്നു..ദയവായി എന്റെ അടുത്തേക്ക് തിരികെ വരൂ..എന്റെ അടുത്ത സുഹൃത്തിനെ, പുരുഷനെ, എന്റെ പ്രണയത്തെ ഞാന്‍ മിസ് ചെയ്യുന്നു…റിയ കുറിക്കുന്നു

Exit mobile version