മീ ടൂ ആരോപണ വിധേയനായ റാപ്പര്‍ വേടന്‍ നടത്തിയ ക്ഷമാപണ പോസ്റ്റ് ലൈക് ചെയ്ത നടി പാര്‍വതി തിരുവോത്തിനെ വിമര്‍ശിച്ച് നടി രേവതി സമ്പത്ത്. പാര്‍വതിയുടെ നടപടി ക്രൂരതയും നീതിയുടെ മുഖത്ത് നോക്കി തുപ്പുന്നതിന് തുല്യവുമാണെന്നും രേവതി വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.
അതേസമയം, പോസ്റ്റ് ലൈക് ചെയ്ത് വിവാദമായതിനു പിന്നാലെ പാര്‍വതി ക്ഷമ പറയുകയും ലൈക് പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്ക് പോസ്റ്റ്:
വളരെ നിരാശപ്പെടുത്തുന്ന ഒരു പ്രവര്‍ത്തിയാണ് ഹിരണ്‍ദാസ് മുരളി /വേടന്റെ പ്രഹസന മാപ്പ് പറച്ചില്‍ പോസ്റ്റില്‍ കണ്ട പാര്‍വതിയുടെ ലൈക്ക്. പാര്‍വതി മാത്രം അല്ല ആരൊക്കെ അതിനെ ആഘോഷിക്കുന്നു, അവരൊക്കെയും
ഇതാണോ പാര്‍വതി നിങ്ങളുടെ രാഷ്ട്രീയം? ഇത് ക്രൂരതയാണ്. നീതിയുടെ മുഖത്ത് നോക്കി തുപ്പുന്നതിന് തുല്യമാണ്.ഹിരണ്‍ദാസ് മുരളി /വേടന്‍ ഒരു ക്രിമിനല്‍ ആണ്. എന്ത്‌കൊണ്ട് ഇവരൊക്കെ അത് മറന്നുപോകുന്നു. അതോ, ചിലയിടങ്ങളില്‍ മാത്രമേ ഇതൊക്കെ ബാധകം ആകുന്നുള്ളുവോ?സമത്വത്തിന് വേണ്ടി ശബ്ദം ഉയര്‍ത്തുന്ന പാര്‍വതി ഈ വിഷയത്തില്‍ കാണിച്ച അസമത്വം പരിശോധിക്കണം.
സെക്ഷ്വല്‍ അബ്യൂസ്സ് കാറ്റഗറിസ് ചെയ്യാന്‍ ശ്രമിക്കരുത്. പീഡനം പീഡനം തന്നെ ആണ്. ഒരു മനുഷ്യന്‍ എന്ന നിലയില്‍ വേടന്റെ മാപ്പ് പ്രഹസനത്തെ തോളില്‍ കയറ്റി വെക്കുന്നതില്‍ നിന്നും മാറി നില്‍ക്കേണ്ട ഉത്തരവാദിത്വം നമുക്കെല്ലാവര്‍ക്കുമുണ്ട്.ഈ ലൈക്ക് കേവലമൊരു ചോയിസ് എന്നതിനപ്പുറം ഒരു സോഷ്യല്‍ ഇഷ്യൂ ആണ് അതിനപ്പുറം ഒരു ക്രൈം ഗ്ലോറിഫിക്കേഷനാണ്. നിങ്ങളുടെ ലൈക്കില്‍ നീതിയുടെ തിരിച്ചുള്ള അണ്‍ലൈക്കുകള്‍ മാത്രമേ കാണാനാകുള്ളൂ.
ഇത് തെറ്റ്…!