കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ഗായിക ശ്രേയ ഘോഷാല്‍. വാക്‌സിന് സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. മകന്‍ ദേവ്യാന്‍ ഉറങ്ങുകയാണെന്നും. ആ സമയത്താണ് താന്‍ വാക്‌സീന്‍ എടുക്കാന്‍ ക്ലിനിക്കില്‍ പോയതെന്നും ശ്രേയ വീഡിയോ പങ്കുവെച്ചു കുറിച്ചു.
കഴിഞ്ഞ മാസം 22നാണ് ശ്രേയ ഘോഷാല്‍ ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. ആദ്യ കണ്‍മണിയെ വരവേറ്റതിന്റെ സന്തോഷം ശ്രേയയും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഈ മാസം ആദ്യവാരമാണ് ഇരുവരും മകന്റെ പേര് വെളിപ്പെടുത്തിയത്.
കുറിപ്പ് ഇങ്ങനെ;
‘ദേവ്യാന്‍ വീട്ടില്‍ ശാന്തമായി കിടന്നുറങ്ങുകയാണ്. ആ സമയത്താണ് ഞാന്‍ ധൃതിപ്പെട്ട് വീട്ടില്‍ നിന്നിറങ്ങി വാക്‌സീന്‍ സ്വീകരിക്കാന്‍ പോയത്. അടുത്തിടെ അമ്മമാരായ എല്ലാ സ്ത്രീകളും വാക്‌സീന്‍ എടുക്കുന്നത് പൂര്‍ണ സുരക്ഷിതമാണ്. ഇക്കാര്യം ഡോക്ടര്‍മാര്‍ തന്നെ ഉറപ്പു തരുന്നു. മറ്റെല്ലാവരെയും പോലെ അടുത്തിടെ കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയവരും എത്രയും വേഗം വാക്‌സീന്‍ എടുക്കണമെന്ന് ഓര്‍മിപ്പിക്കുകയാണ്.