സീതാ ദേവിയുടെ വേഷം ചെയ്യാൻ ഒരുങ്ങുന്ന കരീന കപൂർ ഖാനെതിരെ തിരിഞ്ഞ് ട്വിറ്ററിലെ സംഘപരിവാർ പ്രൊഫൈലുകൾ. രാമായാണം ആസ്പദമാക്കി അലൗകിക് ദേശായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘സീത ദ ഇൻകാർനേഷനി’ലാണ് കരീന നായികയാവുന്നത്. താരം ചിത്രത്തിൽ അഭിനയിക്കാനായി സമ്മതം മൂളിയെന്നും 12 കോടി പ്രതിഫലം ആവശ്യപ്പെട്ടെന്നുമൊക്കെയാണ് പുറത്തെത്തിയിരിക്കുന്ന റിപ്പോർട്ടുകൾ.
ഇതിനിടെയാണ് സെയ്ഫ് അലി ഖാന്റെ ഭാര്യയും, തൈമുർ അലി ഖാന്റെ അമ്മയുമായ കരീനയല്ല സീതയുടെ വേഷം ചെയ്യേണ്ടത്. അതിന് ഒരു ഹിന്ദു നടി മതിയെന്ന ആവശ്യവുമായി സംഘപരിവാർ അനുകൂലികൾ രംഗത്തെത്തിയത്. ഇവർ ആരംഭിച്ച ബോയ്ക്കോട്ട് കരീന കപൂർ ഖാൻ എന്ന ഹാഷ് ടാഗ് ഇപ്പോൽ ട്രെന്റിങ്ങാണ്.
സീതയാവാൻ കരീനയ്ക്ക് പകരം നടി കങ്കണ റണാവത്താണ് കൂടുതൽ യോഗ്യയെന്നാണ് ട്വിറ്ററിൽ ഉയരുന്ന മറ്റൊരു വാദം. കരീനയ്ക്ക് പുറമെ നടിയുടെ കുട്ടികളെയും കുടുംബത്തേയും കടന്നാക്രമിക്കുന്നുണ്ട് ചിലർ.
‘സീതയേക്കാൾ ശൂർപ്പണഖയുടെ വേഷമാണ് കരീനയ്ക്ക് ചേരുക. സീതയുടെ റോൾ അവർ അർഹിക്കുന്നില്ല, അതു കൊണ്ട് കരീനയെ ബഹിഷ്കരിക്കുന്നു. ഹൈന്ദവ ദൈവങ്ങളെ ആദരിക്കാത്ത ഒരു നടി ഈ വേഷം ചെയ്യരുത്. തൈമൂർ ഖാന്റെ അമ്മയായ കരീന എങ്ങനെയാണ് ഈ വേഷം ചെയ്യുക.’- തുടങ്ങിയവയാണ് പലരുടേയും പരാതികൾ.
ഫെബ്രുവരി അവസാന വാരമാണ് ചിത്രത്തെ കുറിച്ച് അണിയറ പ്രവർത്തകർ പ്രഖ്യാപനം നടത്തിയത്. രാവണനായി രൺവീർ എത്തുമെന്നാണ് റിപ്പോർട്ട്. കെവി വിജയേന്ദ്ര പ്രസാദ് ആണ് കഥയും തിരക്കഥയും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. എ ഹ്യൂമൺ ബിയിങ് സ്റ്റുഡിയോ ആണ് നിർമ്മാണം.
Dear @omraut ,please don't do this.
Don't hurt the sentiments of Hindus by casting an Ahindu in the role of Maa Sita.Besides this woman can only fit in the role of Surpanakha with her Rakshasi behaviour #Boycottkareenakapoorkhan pic.twitter.com/vnUNplVe6U
— Vinod Lion 🇮🇳 ࿗ (@ihvinod) June 12, 2021
Discussion about this post