84 ദിവസം ജയിലില്‍, അന്ന് എന്നെ ശിക്ഷിച്ചത് എന്തിനായിരുന്നു…? വിധി പ്രസ്താവിച്ച ജഡ്ജിയോട് ബാബുരാജ്, പഴയകാല ഓര്‍മ്മ പങ്കിട്ട് താരം

Baburaj | Bignewslive

പഴയകാല ഓര്‍മ്മ പങ്കുവെച്ച് പ്രേക്ഷക പ്രിയങ്കരന്‍ ബാബുരാജ്. പ്രമുഖ മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍. 84 ദിവസം ജയിലില്‍ കിടന്നതും താരവും പങ്കുവെച്ചു. ആ കേസില്‍ തന്നെ പെടുത്തിയതാണെന്നും ജയിലിലടച്ച ജഡ്ജിയെ ഏറെകാലത്തിന് ശേഷം നേരിട്ട് കണ്ടിരുന്നുവെന്നും ആ രംഗവും താരം പങ്കുവെയ്ക്കുന്നുണ്ട്. അന്ന് എന്നെ ശിക്ഷിച്ചത് എന്തിനായിരുന്നുവെന്നും ജഡ്ജിയോട് ചോദിച്ചതായി ബാബുരാജ് പറഞ്ഞു.

ബാബുരാജിന്റെ വാക്കുകളിലേയ്ക്ക്;

‘എനിക്കു വേണ്ടി ഒരു കാലത്തും ഒരു പ്രശ്‌നവും ഞാന്‍ ഉണ്ടാക്കിയിട്ടില്ല. രാഷ്ട്രീയം ജീവിതത്തെ ഇത്ര ബാധിക്കും എന്നറിയാതെയാണ് കോളജ് കാലത്തു രാഷ്ട്രീയത്തില്‍ ഇറങ്ങിയത്. രാഷ്ട്രീയ കേസുകളില്‍ പല വട്ടം പെട്ടിട്ടുണ്ടെങ്കിലും ജയിലില്‍ പോകേണ്ടി വന്ന കേസി ല്‍ മരിച്ച ആളെ ഞാന്‍ കണ്ടിട്ട് പോലും ഇല്ലായിരുന്നു. ഒരു തിയറ്ററിലെ ജീവനക്കാരന്‍ ആയിരുന്നു മരിച്ച ആള്‍. രാഷ്ട്രീയ മാനം ഉള്ളതിനാല്‍ എന്നെ അതില്‍ പെടുത്താന്‍ എളുപ്പമായിരുന്നു. 85 ദിവസം ജയില്‍ ജീവിതം അനുഭവിച്ച ശേഷമാണ് കോടതി വെറുതേ വിട്ടത്.

വര്‍ഷങ്ങള്‍ കഴിഞ്ഞ് ‘അമ്മ’ സംഘടനയുടെ ആവശ്യത്തിന് വനിതാ കമ്മിഷന്‍ ജഡ്ജിയെ കണ്ടു. എന്നെ ശിക്ഷിച്ച ജസ്റ്റിസ് ഹേമ ലെസ്ലി ആയിരുന്നു അത്. അന്നു ഞാന്‍ ചോദിച്ചു ‘എന്തിനാണ് മാഡം, അന്നെന്നെ ശിക്ഷിച്ചത്…?’ ‘സാഹചര്യം പ്രതികൂലം ആയിരുന്നു.’ എന്നായിരുന്നു അവരുടെ മറുപടി. ‘പഠിക്കാന്‍ മിടുക്കന്‍ ആയിരുന്നല്ലോ, പ്രാക്റ്റീസ് വിട്ടത് എന്തിനാണ്’ എന്നും ചോദിച്ചു. ഏഴു വര്‍ഷത്തോളം ഞാന്‍ ഹൈക്കോടതിയില്‍ ടി. വി. പ്രഭാകരന്‍ സാറിനൊപ്പം വക്കീല്‍ പ്രാക്റ്റീസ് ചെയ്തിരുന്നു. അതിനിടയ്ക്ക് സിനിമകളും ചെയ്തു. സിനിമ പിന്നീട് പാഷനായി മാറുകയായിരുന്നു.

‘വാണിക്ക് എന്നെ നന്നായി അറിയാം. കോളേജ് കാലത്തു മാത്രം ആണ് കുരുത്തക്കേട് കാട്ടിയതെങ്കിലും ഇപ്പോഴും കഥകള്‍ക്ക് ഒരു കുറവും ഇല്ല. ‘ജോജി’യുടെ സെറ്റില്‍ വന്ന ഫഹദ് എന്നോട് പറഞ്ഞു, ‘ചേട്ടന്‍ സൈമണ്‍ ബ്രിട്ടോയെ കുത്തിയ കഥയൊക്കെ കേട്ടിട്ടുണ്ട്’ എന്ന്. ‘എടാ മോനെ, അതൊക്കെ കെട്ടുകഥയാണ്, അന്നു ഞാന്‍ മഹാരാജാസില്‍ പഠിക്കുന്നു പോലുമില്ല’ എന്നു പറഞ്ഞു. സുന്ദരിയായ ഒരു കോളജ് ലക്ചററെ ഞാന്‍ ചുംബിച്ചു എന്നൊരു കഥയും ഉണ്ട്. സത്യത്തിലിത് ഷാജി കൈലാസിന്റെ സിനിമയില്‍ ഞാന്‍ അവതരിപ്പിച്ച ഒരു സീനാണ്. വാണി ഇതൊക്കെ രസം ആയിട്ട് എടുത്തു ആസ്വദിക്കുന്ന ടൈപ് ആണ്. 98 ലാണ് വാണിയെ പരിചയപ്പെടുന്നത്. നാലു വര്‍ഷം കഴിഞ്ഞു വിവാഹിതരായി.’

‘വാണിയും മക്കളും ചെന്നൈയില്‍ ആണ്. മൂത്ത മകന്‍ അഭയ് മൂന്നാറിലെ എന്റെ റിസോര്‍ട്ട് നോക്കുകയാണ്. രണ്ടാമത്തെയാള്‍ അക്ഷയ് ലണ്ടനില്‍ ഇന്റര്‍നാഷനല്‍ ബിസിനസ് പഠിക്കുന്നു. മൂന്നാമത്തെ മകള്‍ ആര്‍ച്ച പ്ലസ് ടു പഠിക്കുന്നു. നാലാമത്തെ മകന്‍ അദ്രി ഏഴാം ക്ലാസില്‍.

Exit mobile version