ചെന്നൈ: കടംവാങ്ങിയ പണം തിരികെ നല്‍കിയിട്ടും തന്റെ വീടിന്റെ ആധാരവും മറ്റ് രേഖകളും തിരിച്ചു നല്‍കുന്നില്ലെന്ന പരാതിയുമായി തമിഴ്താരം വിശാല്‍. പ്രമുഖ നടന് ജീവയുടെ പിതാവും നിര്‍മ്മാതാവുമായ ആര്‍ബി ചൗധരിക്കെതിരെയാണ് താരം പരാതി നല്‍കിയിരിക്കുന്നത്.
കടം വാങ്ങിയ പണം തിരിച്ചു നല്‍കിയിട്ടും ഈടായി നല്കിയ രേഖകള്‍ തിരിച്ചു നല്‍കുന്നില്ലെന്നും വിശാല്‍ പരാതിയില്‍ ആരോപിക്കുന്നു. വിശാല്‍ നായകനായി എത്തിയ ഇരുമ്പു തിരൈ എന്ന സിനിമക്കായി ചൗധരിയില്‍ നിന്ന് പണം കടംവാങ്ങിയിരുന്നു.
സ്വന്തം വീടായിരുന്നു കടം വാങ്ങുന്നതിനുള്ള ഈടായി നല്‍കിയിരുന്നത്. പണം മുഴുവന്‍ നല്കി, രേഖകള്‍ തിരികെ ചോദിച്ചപ്പോള്‍ അവ കാണാനില്ലെന്നായിരുന്നു മറുപടി ലഭിച്ചതെന്നും വിശാല്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ടി നഗര്‍ പൊലീസ് കമ്മീഷണര്‍ക്കാണ് വിശാല്‍ പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ കേസ് എടുത്തതായി പോലീസ് പറഞ്ഞു.
Discussion about this post