വളരെ കുറച്ചു സിനിമളിൽ മാത്രമെ വേഷമിട്ടുള്ളൂ എങ്കിലും സോഷ്യൽമീഡിയയിൽ സജീവമായി ആരാധകരെ സൃഷ്ടിച്ച താരമാണ് അനാർക്കലി മരിക്കാർ. ‘ആനന്ദ’ത്തിലൂടെ അരങ്ങേറിയ അനാർക്കലി ‘ഉയരെ’യിലൂടെ ഏറെ ശ്രദ്ധ നേടുകയുണ്ടായി. അനാർക്കലി തന്റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വീട്ടിലെ പുതിയ സന്തോഷമാണ് താരം പങ്കുവയ്ക്കുന്നത്.
തന്റെ വാപ്പ നിയാസ് മരിക്കാറിന്റെ വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോകളുമാണ് അനാർക്കലി പങ്കുവച്ചത്. തന്റെ കൊച്ചുമ്മയെയും അനാർക്കലി പരിചയപ്പെടുത്തുന്നുണ്ട്.
അച്ഛൻ നിയാസ് മരിക്കാറിന്റെ വിവാഹ ഒരുക്കളും ചടങ്ങിന്റെ ദൃശ്യങ്ങളും അനാർക്കലി ഇൻസ്റ്റാഗ്രാം സ്റ്റോറിയായാണ് പങ്കുവച്ചിരിക്കുന്നത്. അനാർക്കലിയുടെ സഹോദരി ലക്ഷ്മിയും വിവാഹത്തിനെത്തിയിരുന്നു
Discussion about this post