മുംബൈ: കോവിഡ് കാരണം നിരവധി പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. ജോലിയില്ലാത്തതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ നികുതി നികുതിയുടെ പകുതി ഇതുവരെ അടക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് തുറന്നുപറയുകയാണ് ബോളിവുഡ് നടി കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു താരം ഇക്കാര്യം തുറന്നുപറഞ്ഞത്.
ഇതാദ്യമായാണ് താന്‍ നികുതി അടക്കാന്‍ വൈകിയതെന്നും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. എന്നാല്‍ വൈകിയതിനാല്‍ സര്‍ക്കാര്‍ ഇതിന് പലിശ ഈടാക്കാന്‍ പോകുകയാണെന്നും എങ്കിലും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കങ്കണ പറഞ്ഞു.
കങ്കണയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്
ഉയര്‍ന്ന നികുതിയാണ് ഞാന്‍ അടക്കേണ്ടത്. വരുമാനത്തിന്റെ 45 ശതമാനവും നികുതിയായി നല്‍കുന്നതിനാല്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന നടിയും ഞാനാണ്. ജോലിയില്ലാത്തതിനാലാണ് ഇത്തവണ നികുതി അടക്കാന്‍ വൈകിയത്. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. എന്നാല്‍ വൈകിയതിനാല്‍ സര്‍ക്കാര്‍ ഇതിന് പലിശ ഈടാക്കാന്‍ പോകുകയാണ്. എങ്കിലും സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇത് ബുദ്ധിമുട്ടേറിയ സമയമാണ്. പക്ഷേ ഒരുമിച്ചുനില്‍ക്കും
ധാരാളം വിവാദങ്ങളില്‍പ്പെട്ട നടിയാണ് കങ്കണ. നേരത്തെ നടത്തിയ കൊവിഡ് വെറും ജലദോഷപ്പനിയാണെന്ന വിവാദ പ്രസ്താവനയില്‍ നിന്നും താരം അടുത്തിടെ ഉള്‍വലിഞ്ഞിരുന്നു. കൊവിഡ് ആദ്യം ഒരു ജലദോഷപ്പനിയായിട്ടാണ് തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാല്‍ രോഗം ഭേദമായതിന് ശേഷം നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്നും കങ്കണ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് കങ്കണ പ്രസ്താവന തിരുത്തി രംഗത്തെത്തിയത്.
Discussion about this post