തൊണ്ണൂറുകളില്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞു നിന്ന താരമാണ് നടി ഷക്കീല. തെന്നിന്ത്യയിലെ ബി ഗ്രേഡ് ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന താരം യുവാക്കളെയും മധ്യവയ്‌സകരെയും ഒരുപോലെ ആവേശം കൊള്ളിച്ചിരുന്നു. ഇപ്പോള്‍ സിനിമാതിരക്കുകളില്‍ നിന്നൊഴിഞ്ഞ താരം ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ്.
ഞാന്‍ പ്രസവിച്ചിട്ടില്ലെങ്കിലും കുട്ടികള്‍ അമ്മേ എന്ന് വിളിക്കുന്നതില്‍ അഭിമാനം കൊള്ളുകയാണെന്ന് ഇപ്പോള്‍ ഷക്കീല നിറഞ്ഞ മനസോടെ പറയുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു താരത്തിന്റെ പ്രതികരണം. ഇന്ന് താന്‍ ഒരുപാടാളുകളുടെ അമ്മയാണെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു. ഞാന്‍ പ്രസസവിച്ചിട്ടില്ല. പക്ഷേ എന്നെ ഒരുപാടാളുകള്‍ അമ്മ എന്ന് വിളിക്കുന്നു. സ്നേഹത്തോടെ സംസാരിക്കുന്നു. എനിക്കതില്‍ അഭിമാനമുണ്ട്- ഷക്കീല പറയുന്നു.
കൂട്ടിന് തനിക്ക് ഒരു മകളുണ്ടെന്ന് ഷക്കീല ഈയിടെ ഒരു ടെലിവിഷന്‍ ഷോയില്‍ വ്യക്തമാക്കിയിരുന്നു. ഫാഷന്‍ ഡിസൈനറായ മില്ലയാണ് ഷക്കീലയുടെ മകള്‍. ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല പറഞ്ഞിരുന്നു.