കൊവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധി മറികടക്കുവാനും ഓക്സിജന്‍ ലഭ്യമാക്കുന്നതിനുമായി സിനിമാ താരങ്ങളും മറ്റും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്ത് രംഗത്ത് വന്നിരുന്നു. അജിത്ത്, രജനികാന്ത്, സൗന്ദര്യ രജനികാന്ത്, സൂര്യ, ശിവകാര്ത്തികേയന് തുടങ്ങിയവര്‍ സംഭാവന നല്‍കിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.
நடிகர் அண்ணன் @sooriofficial அவர்கள் ரூ.10 லட்சத்துக்கான காசோலையையும், தன் மகள் வெண்ணிலா – மகன் சர்வான் சார்பில் ரூ.25 ஆயிரத்துக்கான ரொக்கத்தையும் கொரோனா தடுப்பு பணிக்காக முதல்வரின் பொது நிவாரண நிதிக்கு இன்று என்னிடம் வழங்கினார். சூரி அண்ணன் அவர்களுக்கு என் அன்பும் நன்றியும். pic.twitter.com/uoAoFSFSCX
— Udhay (@Udhaystalin) June 3, 2021
ഇപ്പോള്‍ കൊവിഡ് പ്രതിരോധത്തിനായി സംഭാവന നല്കി രംഗത്ത് വന്നിരിക്കുകയാണ് തമിഴ് ഹാസ്യതാരം സൂരിയും. 10,25,000 രൂപയാണ് താരം സംഭാവനയായി കൈമാറിയത്. എന്നാല്‍ ഈ സംഭാവനയില് മറ്റൊരു പ്രത്യേക കൂടി ഉണ്ട്. താരത്തിന്റെ മക്കളായ ഷര്‍വണ്‍, വെണ്ണില എന്നിവരുടെ വര്‍ഷങ്ങളായുള്ള കൊച്ചുസമ്പാദ്യമായ 25,000 രൂപ കൂടി ചേര്‍ത്താണ് താരം സംഭാവന ചെയ്തിരിക്കുന്നത്.
എംഎല്‍എയും നടനുമായ ഉദയനിധി സ്റ്റാലിനെ നേരിട്ട് കണ്ടാണ് തുക കൈമാറിയത്.10 ലക്ഷം രൂപ സൂരി സ്വന്തം പേരില്‍ നല്കി. കുട്ടികളുടെ തീരുമാനത്തെ സൈബര്‍ലോകം നിറകൈയ്യടികളോടെയാണ് സ്വീകരിച്ചത്. വിജയ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജില്ല എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ സൂരി അവതരിപ്പിച്ചിരുന്നു.
Discussion about this post