എന്റെ ജീവിതം തീരുമാനിക്കേണ്ടത് ക്യാൻസറല്ലെന്ന് സൊനാലി ബിന്ദ്ര

ബോളിവുഡ് താരം സൊനാലി ബിന്ദ്ര അർബുദരോഗത്തെ പൊരുതി തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള തയ്യാറെടുപ്പിലാണ്. ഈ അവസരത്തിൽ ക്യാൻസർ ചികിത്സാ സമയത്തെ ചിത്രവും ഏറ്റവും പുതിയ ചിത്രം ചേർത്തുവച്ചുകൊണ്ട് പ്രചോദനം പകരുന്ന കുറിപ്പ് സൊനാലി ബിന്ദ്ര പങ്കുവച്ചിട്ടുണ്ട്.

‘സമയം എങ്ങനെയാണ് കടന്നു പോവുന്നത്… ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ, ഞാൻ എന്നിലെ ശക്തി കാണുന്നു, ബലഹീനത കാണുന്നു. പ്രധാനമേറിയത് ഇതൊന്നുമല്ല, അർബുധരോഗം ഒരിക്കലും തന്റെ ജീവിതം എങ്ങിനെയാകണമെന്ന് തീരുമാനിക്കരുതെന്ന എന്റെ ദൃഢനിശ്ചയമുണ്ടായിരുന്നു. നിങ്ങളുടെ ലോകം എങ്ങിനെയാകണമെന്ന് നിങ്ങളാണ് തീരുമാനിക്കേണ്ടത്. ആ യാത്ര നിങ്ങളുടെ കൈകളിലാണ്”, സൊനാലി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

ക്യാൻസർ സർവൈവേഴ്‌സ് ദിനത്തിലാണ് സൊനാലി ബിന്ദ്രയുടെ കുറിപ്പ്. സൂപ്പർ താരങ്ങൾ ഉൾപ്പെടെ നിരവധി പേർ ചിത്രത്തിന് കമന്റുമായി എത്തി. 2018 -ലാണ് താരത്തിന് ക്യാൻസർ സ്ഥിരീകരിക്കുന്നത്.

Exit mobile version