ജനപ്രിയ മലയാള പരമ്പരയായ സാന്ത്വനത്തില്‍ സേതുവായി തിളങ്ങിയ താരം ബിജേഷിന്റെ അച്ഛന് അന്തരിച്ചു. കഴിഞ്ഞ മാസം അവസാനത്തോടെയായിരുന്നു അച്ഛന്റെ വിയോഗം. അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രമായിരുന്നു ബിജേഷിന്റെ അച്ഛന്റെ വിയോഗം അറിയാമായിരുന്നത്. ഇപ്പോള്‍ അച്ഛനെ പിരിഞ്ഞിട്ട് 10 ദിവസം പിന്നിടുന്ന വേളയില്‍ നൊമ്പരകുറിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് താരം.
എന്റെ അച്ഛന് ഞങ്ങളെ വിട്ടു പോയിട്ട് ഇന്നലെക്ക് 10 നാള് കഴിഞ്ഞു . ഓര്‍മവച്ച നാളു മുതല്‍ ഒരു പത്തു ദിവസം മുന്‍പ് വരെ എന്റെ പേരുമാത്രം വിളിച്ചിരുന്ന അച്ഛന്… ഒടുവിലെ യാത്രക്ക് മുന്‍പ് മാത്രം…’മോനെ… അച്ഛന് തീരെ വയ്യെടാ…’
എന്ന് വേദന കൊണ്ട് പുളയുന്ന ഏതോ നിമിഷത്തില്‍ ആശുപത്രി കിടക്കയില്‍ വച്ചു ദയനീയ മുഖത്തോടെ എന്നെ നോക്കി പറഞ്ഞത് മാത്രം… ഇപ്പോളും എന്റെ കാതുകളില്‍ നൊമ്പരത്തോടെ മുഴങ്ങുന്ന പോലെ… മോനെ എന്ന് വാത്സല്യത്തോടെ വിളിച്ചിട്ട് ആ ചിരി എന്നെന്നേക്കുമായി നിലച്ചു. ഒരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും എവിടെയോ പിരിഞ്ഞു പോയിട്ടില്ല അച്ഛന് എന്ന തോന്നല്‍ ബാക്കിയെന്ന് അദ്ദേഹം കുറിക്കുന്നു.
കുറിപ്പ് ഇങ്ങനെ;
എന്റെ അച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് ഇന്നലെക്ക് 10 നാൾ കഴിഞ്ഞു .
ഓർമവച്ച നാളു മുതൽ ഒരു പത്തു ദിവസം മുൻപ് വരെ എന്റെ പേരുമാത്രം വിളിച്ചിരുന്ന അച്ഛൻ… ഒടുവിലെ യാത്രക്ക് മുൻപ് മാത്രം…
“മോനെ… അച്ഛന് തീരെ വയ്യെടാ…” എന്ന് വേദന കൊണ്ട് പുളയുന്ന ഏതോ നിമിഷത്തിൽ ആശുപത്രി കിടക്കയിൽ വച്ചു ദയനീയ മുഖത്തോടെ എന്നെ നോക്കി പറഞ്ഞത് മാത്രം… ഇപ്പോളും എന്റെ കാതുകളിൽ നൊമ്പരത്തോടെ മുഴങ്ങുന്ന പോലെ…
മോനെ എന്ന് വാത്സല്യത്തോടെ വിളിച്ചിട്ട് ആ ചിരി എന്നെന്നേക്കുമായി നിലച്ചു.
ഒരിക്കലും തിരിച്ചു വരില്ലെന്നറിയാമെങ്കിലും എവിടെയോ പിരിഞ്ഞു പോയിട്ടില്ല അച്ഛൻ എന്ന തോന്നൽ ബാക്കി.
“പകർന്നു നൽകുവാനാവിലൊരിക്കലും ഇനി ..,
പകരമെൻ സ്നേഹമല്ലാതൊന്നുമൊന്നും …
പടർന്നു പന്തലിച്ചൊരാച്ഛന്റെ വാത്സല്യം…,
പകുത്തു നൽകുവാൻ പകലിനുമാവില്ല.
പൊഴിഞ്ഞ പൂവിലെ പൊലിഞ്ഞ പുഞ്ചിരി…,
പറഞ്ഞ വാത്സല്യം മറക്കുവാനുമാകില്ല.
പതിഞ്ഞു പോയ്… പവിഴം പതിച്ച പോൽ…
പകുത്തു തന്നോരാ പൈതൃകം അകതാരിൽ.
പിരിയുകില്ലൊരിക്കലും… എൻ മനം…,
പ്രിയമുള്ളൊരെൻ അച്ഛന്റെ ഓർമ്മയെ.”
Discussion about this post