ഒരു വ്യക്തിയുടെ പേരിലുള്ള ആള്‍മാറാട്ടവും ശബ്ദാനുകരണവും അങ്ങേയറ്റം അലോസരപ്പെടുത്തുന്നുവെന്ന് നടന് സുരേഷ് ഗോപി. സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമായ ക്ലബ് ഹൗസില്‍ താരത്തിന്റെ പേരില്‍ എത്തിയ വ്യാജ അക്കൗണ്ടില്‍ പ്രതികരിക്കുകയായിരുന്നു താരം. താന്‍ ക്ലബ്ബ് ഹൗസില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി.
തന്റെ പേരിലുള്ള അക്കൗണ്ടുകളുടെ സ്ക്രീന്‍ ഷോട്ടുകളും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. നേരത്തെ ദുല്‍ഖര്‍, പൃഥ്വിരാജ്, ടൊവിനോ, നിവിന്‍ പോളി, ആസിഫ് അലി എന്നിവരും ക്ലബ്ബ് ഹൗസിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
ശബ്ദം മാധ്യമമായ ഈ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് ഐഒഎസ് പ്ലാറ്റ്ഫോമില്‍ ഇറങ്ങിയതെങ്കില്‍ ഈ വര്‍ഷം മെയ് 21ന് ആന്‍ഡ്രോയ്ഡ് അരങ്ങേറ്റം നടത്തിയതോടെയാണ് ഈ ആപ്പിന് സ്വീകാര്യതയേറിയത്.
Discussion about this post