മകനെ പരിചയപ്പെചടുത്തി പ്രിയ ഗായിക ശ്രേയ ഘോഷാല്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം മകന്റെ ആദ്യ ചിത്രവും പേരും പങ്കുവെച്ചത്. ദേവ്യാന്‍ മുഖോപാധ്യായ എന്നാണ് മകന് നല്‍കിയ പേര്. മകനും ഭര്‍ത്താവ് ശൈലാദിത്യ മുഖോപാധ്യായയ്ക്കും ഒപ്പമുള്ള ചിത്രവും ശ്രേയ പങ്കുവച്ചു.
മെയ് 22നാണ് അവന്‍ ഞങ്ങളുടെ ജീവിതത്തിയലേയ്ക്കു കടന്നു വന്നത്. അതോടെ ഞങ്ങളുടെ ജീവിതം എന്നേക്കുമായി മാറിയെന്നും താരം കുറിക്കുന്നു. 2015 ലായിരുന്നു ശ്രേയയുടെയും ശിലാദിത്യ മുഖോപാധ്യായയുടെയും വിവാഹം. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
ശ്രേയ ഘോഷാലിന്റെ കുറിപ്പ്;
‘ദേവ്യാന്‍ മുഖോപാധ്യായെ ഇവിടെ പരിചയപ്പെടുത്തുന്നു. മെയ് 22നാണ് അവന്‍ ഞങ്ങളുടെ ജീവിതത്തിയലേയ്ക്കു കടന്നു വന്നത്. അതോടെ ഞങ്ങളുടെ ജീവിതം എന്നേക്കുമായി മാറി. അവനെ ആദ്യമായി കണ്ടപ്പോള്‍, ഒരച്ഛനും അമ്മയ്ക്കും മാത്രം അനുഭവിക്കാനാവുന്ന സ്‌നേഹം ഞങ്ങളുടെ ഹൃദയത്തില്‍ നിറഞ്ഞു. തികച്ചും നിഷ്‌കളങ്കവും അതിരില്ലാത്തതും അഗാധവുമായ സ്‌നേഹമാണത്. ഇപ്പോഴും ഒരു സ്വപ്നം പോലെ തോന്നുന്നു. ജീവിതത്തില്‍ ഇതുപോലൊരു സുന്ദര സമ്മാനം ലഭിച്ചതിനു ഞാനും ശൈലാദിത്യയും ദൈവത്തോടു നന്ദി പറയുന്നു.
Discussion about this post