തന്റെ പേരില്‍ വ്യാജ വീഡിയോ പ്രചരിക്കുന്നതില്‍ പ്രതികരണവുമായി നടി രമ്യ സുരേഷ്. സംഭവത്തില്‍ താരം സൈബര്‍ സെല്ലിന് പരാതി നല്കി. നടിയുടെ മുഖത്തോട് ഏറെ സാദൃശ്യമാണ് വീഡിയോയിലെ പെണ്‍കുട്ടിക്ക്. ഇതാണ് രമ്യ സുരേഷിന് കുരുക്കായത്. താരത്തിന്റെ നഗ്ന വീഡിയോ എന്ന പേരിലാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് രമ്യ സുരേഷ് പ്രതികരണവുമായി രംഗത്തെത്തിയത്. തന്റെ പരിചയത്തിലുള്ള ആളാണ് ഈ വീഡിയോയെ പറ്റി പറയുന്നതെന്നും തനിക്ക് അത് അയച്ചു തന്നതെന്നും രമ്യ പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലുള്ള രണ്ട് ഫോട്ടോയും വേറൊരു കുട്ടിയുടെ വീഡിയോസുമാണ് അതില്‍ ഉണ്ടായിരുന്നത്.
ആ കുട്ടിയുടെ ചിത്രം കണ്ടാല്‍ തന്നെ പോലെയിരിക്കുന്നുവെന്നും ഉടന്‍തന്നെ നാട്ടിലെ പോലീസ് സ്റ്റേഷനില്‍ ഇക്കാര്യം അറിയിച്ചെന്നും രമ്യാ പറയുന്നു. ‘അവര്‍ പറഞ്ഞത് വച്ച് ആലപ്പുഴ എസ് പി ഓഫീസില്‍ ചെന്ന് പരാതി കൊടുത്തു. ഇതുപോലുള്ള അമ്പത്തിയാറാമത്തെകേസ് ആയിരുന്നു അന്ന് എന്റേത്. വീഡിയോ വന്ന ഗ്രൂപ്പിന്റെയും ഗ്രൂപ്പ് അഡ്മിന്റെയും അത് പങ്കുവച്ച ആളുടെയും വിവരങ്ങള്‍ എടുത്തു. വേണ്ട നടപടികള്‍ ഉടനടി ചെയ്യുമെന്നും അവര്‍ അറിയിച്ചു.
പക്ഷേ, ഈ വിഡിയോ എത്രത്തോളം പേര് കണ്ടുവെന്നോ പ്രചരിച്ചെന്നോ അറിയില്ല. നമുക്ക് എത്രപേരോട് ഇത് ഞാനല്ല എന്ന് പറയാന്‍ പറ്റും. ഈ വിഡിയോ പ്രചരിക്കുന്നവര്‍ ഇത് സത്യമാണോ എന്നുപോലും നോക്കാതെയാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിലെ യഥാര്‍ഥ വ്യക്തിക്ക് ഇതുമൂലം എന്തുമാത്രം വിഷമം ഉണ്ടാകും. അവര്‍ക്കും ഇല്ലെ കുടുംബം. സത്യത്തില്‍ ഞാനിപ്പോള്‍ തകര്‍ന്ന് തരിപ്പണം ആകേണ്ടതാണ്. ആ വിഡിയോ എന്റേതല്ലെന്ന പൂര്‍ണബോധ്യവും എന്തിന് പേടിക്കണം എന്ന വിശ്വാസവും ഉള്ളതുകൊണ്ടാണ് ഇങ്ങനെ നില്‍ക്കുന്നത്. അല്ലെങ്കില്‍ ഒരു ചെറിയ കാര്യത്തില്‍ വിഷമം വരുന്ന ആളാണ് ഞാന്‍. എന്റെ ഭര്‍ത്താവ് ഗള്‍ഫിലാണ്. അദ്ദേഹം എന്നെ എപ്പോഴും ഫോണില്‍ വിളിച്ച് ആശ്വസിപ്പിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
കുട്ടന്‍പിള്ളയുടെ ശിവരാത്രി, ഞാന്‍ പ്രകാശന്, നിഴല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട് രമ്യ.
Discussion about this post