കൊവിഡ് മഹാമാരിക്കിടയിലും പുതിയ അധ്യാന വര്‍ഷത്തെ വരവേല്‍ക്കുകയാണ് കുരുന്നുകള്‍. കൊവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍, ഇത്തവണയും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴിയാണ് നടത്തുന്നത്. ഈ സാഹചര്യത്തില്‍ കുരുന്നുകള്‍ക്ക് ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ രമേശ് പിഷാരടി. തന്റെ ആദ്യത്തെ ചോറ് പാത്രം പങ്കുവെച്ചാണ് താരം ആശംസകള്‍ നേര്‍ന്നത്.
കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മള്‍ പഠിച്ചും പഠിക്കാതെയും പോകുമ്പോള്‍, ഇന്ന് ഒരു പാട് കുരുന്നുകള്‍ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികള്‍ക്ക് ഇതും പുതിയ അനുഭവം തന്നെ ആണ് .ശീലം മാറിയത് അധ്യാപകര്‍ക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്മകള്‍ നേരുന്നുവെന്ന് പിഷാരടി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
എന്റെ ആദ്യത്തെ ചോറ് പാത്രം(എനിക്ക് മുൻപ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാൾ മൂത്തതാണ്)
.കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അദ്ധ്യായങ്ങളിലൂടെ നമ്മൾ പഠിച്ചും പഠിക്കാതെയും പോകുമ്പോൾ …ഇന്ന് ഒരു പാട് കുരുന്നുകൾ ഒന്നാം തരത്തിലേക്ക് കടക്കുന്നു.കുട്ടികൾക്ക് ഇതും പുതിയ അനുഭവം തന്നെ ആണ് .ശീലം മാറിയത് അധ്യാപകർക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും.എല്ലാ വിദ്യാർഥികൾക്കും അധ്യാപകർക്കും നന്മകൾ നേരുന്നു.
Discussion about this post