കൊവിഡില്ലാതിരുന്ന ലോകം മടങ്ങി വരണമെന്ന് നിരന്തരം ആഗ്രഹിക്കുകയാണ് ലോകജനത. ഇപ്പോള്‍ ആ സന്തോഷകരമായ നിമിഷങ്ങള്‍ തിരികെ വരണമെന്ന് പറയുകയാണ ്‌നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്തര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം കുറിപ്പുമായി എത്തിയത്.
രണ്ട് വര്‍ഷം മുമ്പ്, ഈ ദിവസം. എന്ത് സന്തോഷകരമായ ദിവസങ്ങള്‍. കൊവിഡില്ല. നിയന്ത്രണങ്ങള്‍ ഇല്ല. ആ സന്തോഷകരമായ ദിവസങ്ങള്‍ തിരിച്ചുവരണം. എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും ഭര്‍ത്താവ് സി സുന്ദര്‍ സിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് ഖുശ്ബു കുറിച്ചു. ഭര്‍ത്താവും നടനുമായ സുന്തറിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരത്തിന്റെ കുറിപ്പ്.
അവന്തിക അനന്തിത എന്നീ രണ്ട് മക്കളാണ് ഖുശ്ബുവിനും- സുന്ദര്‍ സിക്കുമുള്ളത്. ആദ്യ ചിത്രമായ മുറൈമാമന്റെ ലൊക്കേഷനില്‍ വെച്ച് സംവിധായകന്‍ സുന്ദര്‍ സി ഖുശ്ബുവിനോടുള്ള പ്രണയം തുറന്നുപറയുന്നത് 1995ലും തുടര്‍ന്ന് 2000ത്തിലാണ് ഇരുവരും വിവാഹിതാരാകുന്നതും.
Discussion about this post