പ്രതിസന്ധിയില്‍ സിനിമാക്കാര് ഒപ്പം നിന്നുവെന്ന് നടി പൗളി വില്‍സണ്‍. ചികിത്സയ്ക്കായുള്ള പണവും സ്വരൂപിച്ചുവെന്ന് താരം പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. നേരത്തെ, താരവും കുടുംബവും കോവിഡ് പ്രതിസന്ധിയില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ അനുഭവിക്കുകയാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പൗളിയുടെ വരുമാനത്തിലാണ് കുടുംബം നടന്നുപോകുന്നത്.
ഷൂട്ടിങ് മുടങ്ങിയതോടെ അതും നിലച്ചു. പൗളി ഉള്‍പ്പെടെ കുടുംബത്തിലെ മറ്റു അംഗങ്ങള്‍ക്കും കോവിഡ് ബാധിച്ചിരിക്കുകയാണ്. പൗളിയുടെ ഭര്‍ത്താവ് വല്‍സണ്‍ വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. അതിനിടെ കോവിഡ് ബാധിച്ച് സ്ഥിതി ഗുരുതരമായി. ഡയാലിസിസിന് വിധേയനാകുന്ന വല്സന് 40000 രൂപയുടെ ഇന്ഞ്ചക്ഷന് ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് സഹായവുമായി സിനിമാ രംഗത്തുള്ളവര്‍ എത്തിയത്.
വൃക്കരോഗം അദ്ദേഹത്തിന് ഉണ്ടായിരുന്നു. അതിനിടെ കോവിഡ് ബാധിച്ചതോടെ സ്ഥിതി ഗുരുതരമായി. ഇപ്പോഴും ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. സിനിമയിലെ സുഹൃത്തുക്കളടക്കം സഹായവുമായി രംഗത്ത് വന്നു. അതുകൊണ്ട് ചികിത്സയ്ക്കുള്ള അത്യാവശ്യ പണം ഇപ്പോള്‍ സ്വരൂപിച്ചിട്ടുണ്ട്. എല്ലാവര്ക്കും നന്ദിയുണ്ടെന്ന് പൗളി പറഞ്ഞു
Discussion about this post