താനൊരു അമ്മയായ സന്തോഷം പങ്കുവെച്ച് ഗായിക ശ്രേയ ഘോഷൽ. ഇന്ന് ഉച്ചയ്ക്കാണ് ശ്രേയയ്ക്കും ശൈലാദിത്യ മുഖോപാധ്യായ്ക്കും ആൺകുഞ്ഞിന് ജനിച്ചത്.
ശബ്ദമാധുര്യം കൊണ്ട് ലോകമെമ്പാടുമുള്ള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ പാട്ടുകാരിയാണ് ശ്രേയ ഘോഷാൽ.മമ്മൂട്ടി-അമൽ നീരദ് ടീമിന്റെ ‘ബിഗ് ബി’യിലെ ‘വിട പറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ട് അരങ്ങേറ്റം കുറിച്ച ശ്രേയ ഇന്ന് മലയാളത്തിൽ ഒഴിച്ചു കൂടാനാവാത്ത സംഗീത സാന്നിധ്യമാണ്.
മലയാളത്തിലോ ഹിന്ദിയിലോ ബംഗാളിയിലോ ഒതുങ്ങുന്നതല്ല ശ്രേയയുടെ സംഗീത ലോകം. ഉർദു, ആസാമീസ്, ഭോജ്പുരി, കന്നഡ, ഒഡിയ, പഞ്ചാബി, തമിഴ്, മറാത്തി, തെലുങ്ക് തുടങ്ങി പന്ത്രണ്ടോളം ഭാഷകളിൽ ശ്രേയ ഗാനങ്ങൾ ആലപിക്കുന്നു. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ അവാർഡ് നാലു തവണ ലഭിച്ചിട്ടുണ്ട്.
2015ലാണ് ശ്രേയ ഘോഷലുംശൈലാദിത്യ മുഖോപാധ്യായും വിവാഹിതരാവുന്നത്. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹം.എഞ്ചിനീയറായ ശൈലാദിത്യ റസിലന്റ് ടെക്നോളജീസ്, ഹിപ്മാസ്‌ക് ഡോട്ട് കോം തുടങ്ങിയ സ്ഥാപനങ്ങളുടെ ഉടമ കൂടിയാണ് .2002ൽ ദേവദാസ് എന്ന ചിത്രത്തിലെ ബേരി പിയാ എന്ന പാട്ടും പാടിയാണ് ശ്രേയ പിന്നണി ഗാനരംഗത്തെത്തുന്നത്.
Discussion about this post