തിരുവനന്തപുരം: പി പദ്മരാജന്റെ പേരിലുള്ള പദ്മരാജൻ മെമ്മോറിയൽ ട്രസ്റ്റിന്റെ 2020ലെ ചലച്ചിത്ര-സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള അവാർഡ് ജിയോ ബേബി (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) നേടി.
ജയരാജിനാണ് (ചിത്രം:ഹാസ്യം) മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം. സംവിധായകൻ ബ്ലസി ചെയർമാനും ബീനാ രഞ്ജിനി, ശ്രീ വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ സമിതിയാണ് അവാർഡ് നിർണയിച്ചത്.
സാഹിത്യമേഖലയിൽ മനോജ് കുറൂരിന്റെ മുറിനാവിനാണ് മികച്ച നോവലിനുള്ള പുരസ്‌കാരം.കെ രേഖ(അങ്കമാലിയിലെ മാങ്ങാക്കറിയും നിന്റെ അപ്പവുംവീഞ്ഞും)മികച്ച ചെറുകഥാകൃത്തിനുള്ള പുരസ്‌കാരവും നേടി.
കെ സി നാരായണൻ ചെയർമാനും ശാരദക്കുട്ടി, പ്രദീപ് പനങ്ങാട് എന്നിവർ അംഗങ്ങളുമായ സമിതിയാണ് സാഹിത്യ അവാർഡുകൾ നിർണയിച്ചത്. പി പദ്മരാജന്റെ ജന്മദിനമായ ഈ മാസം 23ന് വിതരണം ചെയ്യേണ്ട പുരസ്‌കാരങ്ങൾ കോവിഡ് 19 സാഹചര്യത്തിൽ പിന്നീട് സമ്മാനിക്കുന്നതായിരിക്കും.
Discussion about this post