അടുത്തിടെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു നിന്നത് നടി അശ്വതി ശ്രീകാന്ത് ആണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെ വന്ന അശ്ലീല കമന്റിന് നല്കിയ മറുപടിയാണ് താരം സോഷ്യല്‍മീഡിയയില്‍ നിറയുവാന്‍ കാരണം. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അശ്വതി. ഫേസ്ബുക്കിലൂടെ തന്നെയാണ് താരം പ്രതികരണം രേഖപ്പെടുത്തിയത്.
പ്രതികരണത്തിനായി മാധ്യമങ്ങളില്‍ നിന്ന് ഒരുപാട് പേര് വിളിച്ചെന്നും തന്റെ പ്രതികരണം മൂന്ന് വരിയില്‍ അവസാനിച്ചതാണെന്നും അവര്‍ കുറിച്ചു. മാതൃത്വത്തിന്റെ റൊമാന്റിസൈസേഷന്‍ നോക്കിയോ പൊളിറ്റിക്കല്‍ കറക്ട്നെസ് നോക്കിയോ അല്ല സംസാരിച്ചത്. ചിലപ്പോള്‍ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിക്കുകയെന്നും അവര്‍ വ്യക്തമാക്കി.
എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി എത്തുന്നവരെ ഇനി നിയമപരമായി നേരിടുമെന്നും മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണെന്നും അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക് നല്‍കുന്നുവെന്നും അശ്വതി കുറിക്കുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പ്രതികരണം അറിയാനും ഇന്റർവ്യൂ എടുക്കാനും ഒക്കെ ഒരുപാട് പേർ പല മാധ്യമങ്ങളെ പ്രതിനിധീകരിച്ച് നിരന്തരം വിളിക്കുന്നുണ്ട്. പ്രതികരണം ഒരാളോട് മാത്രം ആയിരുന്നു. അത് ആ മൂന്നു വരിയിൽ തീർന്നതുമാണ്… മാതൃത്വത്തിന്റെ റൊമാന്റിസൈസേഷൻ ഉദ്ദേശിച്ചോ പൊളിറ്റിക്കൽ കറക്റ്റൻസ് നോക്കിയോ ഒന്നുമല്ല അത് പറഞ്ഞത്. ചിലപ്പോഴൊക്കെ നമ്മൾ ബുദ്ധി കൊണ്ടാവില്ല, ഹൃദയം കൊണ്ടാവും സംസാരിച്ച് പോവുക. ഇനി കൂടുതൽ ഒന്നും പറയാനില്ല. അത് ചോദിച്ച് ആരും വിളിക്കണമെന്നില്ല
പിന്നെ സൂം ചെയ്ത് എഡിറ്റ് ചെയ്ത ചിത്രങ്ങളുമായി ന്യായീകരത്തിന് ഇറങ്ങിയാൽ മറുപടി ഇനി ലീഗൽ ആയിട്ടാവും എന്ന് കൂടി പറഞ്ഞോട്ടെ…
മനസ്സമാധാനം ഈ സമയത്ത് എനിക്കും ഉള്ളിലുള്ള ആളിനും വളരെ വലുതാണ് അതുകൊണ്ട് ഫേസ്ബുക്കിന് ചെറിയ ബ്രേക്ക്. സ്നേഹത്തിന്, സപ്പോർട്ടിന് എല്ലാവർക്കും നന്ദി
Discussion about this post