ചങ്ക്സ് സിനിമയെ വിമര്‍ശിച്ച ട്രോളിന് മറുപടിയുമായി സംവിധായകന് ഒമര്‍ ലുലു. നടന് ബാലു വര്‍ഗീസിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ട്രോള്‍. കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വിലകളയാതെ നല്ല കഥാപാത്രം നോക്കി ചെയ്താല്‍ ഭാവിയില്‍ മലയാള സിനിമയില്‍ നല്ല സ്ഥാനം നേടാന്‍ കഴിവുള്ള നടനാണ് ബാലു വര്‍ഗീസ് എന്നായിരുന്നു ട്രോള്‍. പുതുതായി ഇറങ്ങിയ ഓപ്പറേഷന് ജാവ സിനിമയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു ട്രോള്‍.
ഇതിന് മറുപടി നല്‍കുകയായിരുന്നു ഒമര്‍ ലുലു. സിനിമ നിലനില്ക്കണമെങ്കില് വരുമാനം വേണം ചങ്ക്സിലൂടെ നിര്‍മാതാവ് നേരത്തേ ചെയ്ത സിനിമയുടെ നഷ്ടം തിരിച്ചു പിടിച്ചുവെന്നും ചങ്ക്സിന് ശേഷം ബാലുവിന്റെ പ്രതിഫലം ഇരട്ടിയായെന്നും ഒമര്‍ ലുലു മറുപടി നല്കി. 2017 ലാണ് ചങ്ക്സ് തിയേറ്ററുകളിലേക്കെത്തുന്നത്. ബാലു വര്‍ഗീസിന് പുറമേ ഹണി റോസായിരുന്നു ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചത്.
ഒമര്‍ലുലുവിന്റെ മറുപടി;
ഒരു ഇന്ടസ്ട്രിയില് എല്ലാ തരം സിനിമകളും വേണം. ഫെയ്സ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തീയേറ്ററില്‍ പരാജയപ്പെടുന്നു. ചങ്ക്സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല പക്ഷേ നിര്‍മ്മാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നിലനില്കണമെങ്കില് കളക്ഷന്‍ വേണം എന്നാലെ ബാലന്‍സ് ചെയ്ത് പോവൂ. റോള്‍മോഡല്‍സ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി.
Discussion about this post