ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസും അനുഷ്‌കയും ഒന്നിക്കുന്നു

രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭാസ് അടുത്തതായി അഭിനയിക്കുന്നത്

ബാഹുബലി എന്ന ചിത്രത്തിലൂടെ എല്ലാ ഭാഷകളിലുമുള്ള സിനിമ പ്രേമികളുടെ ഇഷ്ട താര ജോഡികളായി മാറിയവരാണ് പ്രഭാസും അനുഷ്‌ക ഷെട്ടിയും. ബാഹുബലി കണ്ടിറങ്ങിയ പ്രേക്ഷകര്‍ ഇരുവരും വിവാഹിതരാകണമെന്ന് വരെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നായിരുന്നു ഇരുവരുടെയും മറുപടി. അനുഷ്‌കയും പ്രഭാസും വീണ്ടുമൊന്നിക്കുന്ന ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം പ്രഭാസും അനുഷ്‌കയും വീണ്ടും ഒന്നിക്കുകയാണ്.

രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് പ്രഭാസ് അടുത്തതായി അഭിനയിക്കുന്നത്. ചിത്രത്തിന്റെ തയ്യാറെടുപ്പുകള്‍ നടന്നുവരികയാണ്. പ്രഭാസ് 20 എന്നാണ് ചിത്രത്തിന് തല്‍ക്കാലം ഇട്ടിരിക്കുന്ന പേര്. താരത്തിന്റെ ഇരുപതാമത് ചിത്രമാണിത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തിലെ നായികയായി പൂജാ ഹെഗ്ഡെയെയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോര്‍ട്ടില്‍ അനുഷ്‌ക ഷെട്ടി ചിത്രത്തിലെ നായികയായി എത്തുമെന്നാണ്. ശക്തമായ കഥാപാത്രമായതിനാല്‍ അനുഷ്‌ക തന്നെയാണ് ഈ റോളിന് അനുയോജ്യമെന്നാണ് സംവിധായകന്റെ അഭിപ്രായം.

Exit mobile version