മകന്റെ പേര് പങ്കുവെച്ച് മലയാളത്തിലെ പ്രിയ താരം മണികണ്ഠന്. ഇസൈ എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്. ഫേസ്ബുക്കിലൂടെയാണ് താരം സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാന്‍ അവന് ഞങ്ങള്‍ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അര്‍ഥമുള്ള ഒരു പേരെന്ന് മണികണ്ഠന് കുറിച്ചു. മകനും ഭാര്യ അജ്ഞലിയുടെയും ഒപ്പം നില്ക്കുന്ന ചിത്രം പങ്കുവെച്ചാണ് പേരും പരിചയപ്പെടുത്തിയിരിക്കുന്നത്.
അടുത്തിടെയാണ് നടന് മണികണ്ഠന് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ‘ബാലനാടാ’ എന്ന ക്യാപ്ഷനോടെയാണ് തനിക്ക് മകന് പിറന്ന സന്തോഷം മണികണ്ഠന് ആരാധകരുമായി പങ്കുവച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് ആഘോഷങ്ങളോ ആള്‍ക്കൂട്ടമോ ഇല്ലാതെയാണ് നടന് മണികണ്ഠന് ആചാരി മരട് സ്വദേശിയായ അഞ്ജലിയെ ജീവിത സഖി ആക്കിയത്.
വിവാഹത്തിനായി മാറ്റിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കിയും താരം മാതൃകയായിരുന്നു. നിരവധി പേര് മണികണ്ഠന്റെ തീരുമാനത്തിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് തങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്താന്‍ പോകുന്ന വിവരം സന്തോഷ പൂര്‍വം താരം അറിയിച്ചത്.
നമസ്കാരം ….
ഇന്ന് ഞങ്ങളുടെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. ഞങ്ങളുടെ മകന് ഈ വിശാലമായ ലോകത്തിന് കൈ കൊടുത്ത് പേരു ചൊല്ലി പരിചയപ്പെടാൻ അവന് ഞങ്ങൾ ഒരു പേരിട്ടു. ചെറിയ പേരാണങ്കിലും വലിയ അർഥമുള്ള ഒരു പേര്…🎼🎵🎶
” ഇസൈ” …. 🎼🎶🎵🎶
ഇസൈ മണികണ്ഠൻ ….🎼🎶🎵🎶
Discussion about this post