പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടി അനു സിതാര. തട്ടമിട്ട് പതിനാലാം രാവുദിച്ചത് മാനത്തോ എന്ന ഗാന വീഡിയോയില്‍ എത്തിയാണ് താരം ആരാധകര്‍ക്ക് ആശംസകള്‍ അറിയിച്ചത്. എന്നാല്‍ അവിടെയും മതത്തിന്റെ പേരില്‍ ചോദ്യമുയര്‍ന്നിരിക്കുകയാണ്. താരം പങ്കുവെച്ച വീഡിയോയ്ക്ക് താഴെ മതംമാറിയോ എന്നാണ് ചോദ്യമെത്തിയത്.
സത്യമൂര്‍ത്തി സത്യ എന്ന വ്യക്തി ഏത് മതത്തിലേക്കാണ് കണ്‍വേര്‍ട്ടായത് എന്ന് ചോദിക്കുകയായിരുന്നു. പിന്നാലെ മറുപടിയുമായി താരവും രംഗത്തെത്തി. അതേ മനുഷ്യനിലേയ്ക്ക് എന്ന് താരം മുഖമടച്ച് മറുപടി കുറിച്ചു. ഇതോടെ താരത്തിന് പതിന്മടങ്ങ് പിന്തുണയും ലഭിച്ചു. മൂവി സ്ട്രീറ്റ് അടക്കമുള്ള സിനിമാ ഗ്രൂപ്പുകളും താരത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.
Discussion about this post